സഹകരണജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകണം: സി.ഇ.ഒ

പെരുവള്ളൂര്‍: സഹകരണമേഖലയിലെ ജീവനക്കാരുടെ കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) താലൂക്ക് കമ്മിറ്റിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡി.എ. നൽകുന്നതിന് സർക്കാരിന് ഒരു രൂപ പോലും സാമ്പത്തികബാധ്യത വരുത്തുന്നില്ലെന്നിരിക്കെ ഇത്രയധികം കുടിശ്ശിക വരുത്തിയത് നീതീകരിക്കാനാവാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒക്ടോബർ 15 ന് താലൂക്ക് തലത്തിൽ യൂണിറ്റ് കമ്മിറ്റികളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ്‌ ഫുട്ബോള്‍ മത്സരങ്ങല്‍ സംഘടിപ്പിക്കും. താലൂക്ക് എക്സിക്യൂട്ടീവ് മീറ്റ് ഒക്ടോബര്‍ 29ന് നടത്താനും യോഗം തീരൂമാനിച്ചു. പ്രസിഡന്‍റ് ഷാഫി പരി അധ്യക്ഷത വഹിച്ചു. സി.ഇ.ഒ സംസ്ഥാന സെക്രട്ടറി കെ.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായീല്‍ കാവുങ്ങല്‍ ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍,ഹുസൈന്‍ ഊരകം,വി.കെ.സുബൈദ,കെ.ടി.മുജീബ്,അമീന്‍ കള്ളിയത്ത്,പി.കെ.ഹംസ,സി.വി.സെമീര്‍,കെ.ടി.ഷംസുദ്ധീന്‍,സെമീര്‍ കുറ്റാളൂര്‍,യഹ്‌യ പറപ്പൂര്‍,ഹാഷിഫ് മൂന്നിയൂർ പ്രസംഗിച്ചു.

Comments are closed.