സഹകരണ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കും -മന്ത്രി വി.എൻ.വാസവൻ
കോട്ടയം : സഹകരണ വിദ്യാഭ്യാസ മേഖലയെയും അവയിലെ അദ്ധ്യാപകരെയും സംരക്ഷിക്കുവാൻ സർക്കാരിൻ്റെ പിന്തുണയും സഹായവുമുണ്ടാകുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ പ്രസ്ഥാവിച്ചു. പശ്ചാത്തല സൗകര്യമുള്ള കോളേജുകൾക്ക് അഫിലിയേഷൻ ലഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകപ്പുമായി ചർച്ച ചെയ്യും.
സഹകരണ കോളേജുകളുടെ സംസ്ഥാന കൺവെൻഷൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾ കേരള കോ-ഓപ്പ്.കോളേജ് അസോസിയേഷൻ പ്രസിഡണ്ട് എം.അബ്ദുൾ കരിം അദ്ധ്യക്ഷനായി. കോട്ടയം കോ-ഓപ്പ്. കോളേജ് പ്രസിഡണ്ട് അഡ്വ. കെ.അനിൽകുമാർ, പി.ജി. രാംദാസ്, കെ.കെ. സെയ്തലവി, എം.എൻ. ഗോപാലകൃഷ്ണൻ നായർ, കെ.പി. ദയാനന്ദൻ, ഇ.കെ.രാജേഷ്, വി. രഘുകുമാർ, സാജൻമാർക്കോസ് എന്നിവർ പ്രസംഗിച്ചു.
എം.അബ്ദുൾ കരിം (പ്രസിഡണ്ട്), രാജേഷ്.ഇ.കെ.(വൈസ് പ്രസിഡണ്ട്), പി.ജി. രാംദാസ് (ജനറൽ സെക്രട്ടറി), എം.എൻ.ഗോപാലകൃഷണൻ നായർ, സി. അബദുൾ റഹിമാൻ കുട്ടി (ജോയിൻ്റ് സെക്രട്ടറിമാർ), കെ.പി. ദയാനന്ദൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.