.യുവതികൾക്കായിക്ലബ്ബുകൾരൂപികരിക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനാളൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ഗ്രാമ പഞ്ചായത്ത് തലത്തിൽ യുവതികൾക്കായി അവളിടം എന്ന പേരിൽ ക്ലബ്ബുകൾ രൂപികരിക്കുമെന്ന് ബോർഡ് അംഗം ശരീഫ് പാലൊളി പറഞ്ഞു.പഞ്ചായത്ത് പരിധിയിലെ ഒരോ വാർഡിൽ നിന്നും 30 വയസിന് താഴെയുള്ള ഒരാളെ വീതം ഉൾപ്പെടുത്തി രൂപികരിക്കുന്ന ക്ലബ്ബുകൾ മുഖേന 5 മേഖലകളിൽ തൊഴിൽ പരിശിലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.താനാളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച യുവജനസദസിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്തിൽ നിന്നുംകേരളോത്സവത്തിൽ ബ്ലോക്ക് , ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തവരെ അനുമോദിച്ചു.പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷ കെ. അമീറ, അംഗങ്ങളായ കെ.വി. ലൈജു, ഇ. അബ്ദുറസാഖ്,നസ്റി, സെക്രട്ടറി ഒ കെ പ്രേംരാജൻ .അസി.സെക്രട്ടറി ബൈജു ,ക്ലബ്ബ് കോ-ഡിനേഷൻ വൈസ് ചെയർമാൻ മുജീബ് താനാളൂർ, സാക്ഷരതാ പ്രേരക് എ.വി. ജലജ എന്നിവർ സംസാരിച്ചു.) താനാളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച യുവജന സദസ്സിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലൊളി മുഖ്യപ്രഭാഷണം നടത്തുന്നു.2) താനാളൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവ വിജയി കൾക്ക് പ്രസിഡണ്ട് കെ.എം. മല്ലിക ട്രോഫി സമ്മാനിക്കുന്നു