പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ കേരളോത്സവത്തില്‍ കലഹം, ഓവറോള്‍ ഇനിയും നല്‍കാതെ ഭരണ സമിതി

മലപ്പുറം**ചെട്ടിയാ കിണര്‍:* പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് ഈ വര്‍ഷം നടത്തിയ കലോത്സവ ഓവറോള്‍ വിജയികളുടെ സമ്മാനം തടഞ്ഞു വെച്ച് പഞ്ചായത്ത് ഭരണ സമിതി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പഞ്ചായത്തുകളിലെ കേരളോത്സവം ഈ പതിനഞ്ചാം തീയതിയോടെ യാണു അവസാനിച്ചത്. എല്ലാ പഞ്ചായത്തുകളിലും മത്സരങ്ങളും സമ്മാന ദാനവും അവസാനിച്ചിട്ടും ഇത് വരെയും പെരുമണ്ണ ക്ലാരിയില്‍ നല്‍കിയിട്ടില്ല. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആര്‍ട്സ് സ്പോര്‍ട്സ് ഇനങ്ങളിലെ പോയന്റുകൾ കണക്കാക്കിയാണു ഓവറോള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പെരുമണ്ണ ക്ലാരിയില്‍ അങ്ങനെ ഒരു ഓവറോള് പഞ്ചായത്തില്‍ നല്‍കാറില്ല എന്നാണ് ഭരണ സമിതി വാദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ യുവജന ക്ഷേമ ബോര്‍ഡില്‍ അന്വേഷിച്ചപ്പോല്‍ ഓവറോള് നല്‍കേണ്ടത് ആര്‍ട്സ് സ്പോര്‍ട്സ് മത്സരങ്ങളിലെ പോയന്റുകൾ പരിഗണിച്ചാണ് ചെയ്യേണ്ടത്‌ എന്നാണ് അറിയിച്ചത് . പല ആവര്‍ത്തി ഈ വിഷയം ഉന്നയിച്ച് പ്രസിഡണ്ട് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും വേണ്ട പരിഹാരം ഉണ്ടായിട്ടില്ല .കലാ മത്സരങ്ങള്‍ നടത്തിയ സ്റ്റേജിൽ കേരളോത്സവത്തിന്റെ ഒരു ബാനർ പോലും ഇല്ലായിരുന്നു.കലാ മത്സരങ്ങള്‍ നടത്തിയ സമയത്ത് പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറുന്നതിനു ഗ്രീന്‍ റൂം, കുടിക്കാനുള്ള വെള്ളം എന്നിവ ഇല്ലാത്തത് നേരത്തെ വിവാദമായിരുന്നു. ആ സമയത്ത് ഇതിനെ കുറിച്ച് ഒരു പിതാവ് പരാതി പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളെ രാത്രിയില്‍ ഇത്തരം പരിപാടികള്‍ക്ക് വിടാന്‍ പാടില്ലായിരുന്നു എന്നാണ് സംഘാടക സമിതിയുടെ ചെയർമാൻ പറഞ്ഞത്.പഞ്ചായത്ത് ഭരണസമിതി യുടെ ഈ അനാസ്ഥകൾക്കെതിരെ ശക്തമായ പ്രതിസേധ പരിപാടികളു മായി വിവിധ ക്ലബ്ബുകളും,സാംസ്‌കാരിക സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇