ഏക സിവിൽ കോഡിൻ്റെ ലക്ഷ്യം മതരാഷ്ട്ര നിർമ്മിതി;മന്ത്രി ദേവർകോവിൽ
കരിപ്പൂർ, രാജ്യത്ത് നിലനിൽക്കുന്ന ആചാരപരവും വിശ്വാസപരവുമായ വൈവിദ്യങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ സവർണ്ണ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് ഗൂഡാലോചനയുടെ ഫലമാണ് ഏകസിവിൽകോഡിനായുള്ള നീക്കമെന്നുംഇതിനെതിരായി മതേതര സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുംഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റും സംസ്ഥാന തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു.മണിപ്പൂരിലെ വംശഹത്യ പരിഷ്കൃതസമൂഹത്തിന്ന് അപമാനമായിരിക്കയാണെന്നും മന്ത്രി പറഞ്ഞു.ഐ.എൻ.എൽ മലപ്പുറം ജില്ലഎക്സിക്യൂട്ടീവ് യോഗം കരിപ്പൂരിൽ ഉൽഘാടനം ചെയ്യുകയായിരുന്നു ദേവർകോവിൽ.ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ സംഘടന ക്ലാസ്സെടുത്തു.സംസ്ഥാന നേതാക്കളായ സലാംകുരിക്കൾ,ഒ.ഒ ശംസു, സി.പി അൻവർ സാദത്ത്ജില്ലാ നേതാക്കളായ റഹ്മത്തുള്ള ബാവ, കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ്, പി.പി ഹസ്സൻ ഹാജി, ആലിമുഹമ്മദ് ഹാജി, മജീദ് ചിറ്റങ്ങാടൻ, നാസർ ചിനക്കലങ്ങാടി, ടി.കെ അസീസ്, എ.കെ സിറാജ്, റഫീഖ് പെരുന്തല്ലൂർ, എ.വി എം മാണൂർ,എൻ.പി ശംസു, വി.കെ യൂസുഫ്, കെ.ശറഫു, സാജുദ്ധീൻ, കെ. മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.ജില്ല ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.ഐ.എൻ.എൽ ജില്ലാ കമ്മിറ്റിയിലേക്ക് കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ്, (മഞ്ചേരി) കെ അബ്ദുലത്തീഫ്, (തിരൂർ) പറാട്ടി കുഞ്ഞാൻ ( നിലമ്പൂർ ) റഫീഖ് പെരുന്തല്ലൂർ, ( തവനൂർ) എ.കെ സിറാജ് (താനൂർ)എന്നിവരെ പുതിയ സഹഭാരവാഹികളായി തിരഞ്ഞെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ,കരിപ്പൂരിൽ ചേർന്ന ഐ.എൻ.എൽമലപ്പുറം ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന പ്രസിഡൻ്റ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യുന്നു