ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം പോലീസ് തെളിവെടുപ്പ് നടത്തി

. താനൂർ: താനൂർ ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയതായി കണ്ടതിനെ തുടർന്ന് പോലീസ് തെളിവെടുപ്പ് നടത്തി. ഒക്ടോബർ പത്താം തീയതി രണ്ട് യുവാക്കൾ അർദ്ധരാത്രിയിൽ ക്ഷേത്രത്തിലേക്ക് കയറി വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്, ക്ഷേത്രത്തിലെ നടയിലുള്ള ഭണ്ഡാരം പൂട്ട് മാത്രം തകർത്തു അകത്ത് ഉണ്ടായിരുന്ന പണം കവർച്ച ചെയ്ത നിലയിലാണ് ഉണ്ടായിരുന്നത്, പൂട്ട് തിരികെ അതുപോലെതന്നെ വച്ച് ഭണ്ഡാരം അടച്ചിരുന്നതിനാൽ മോഷണ ശ്രമം നടത്തിയതായി ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഒക്ടോബർ പതിമൂന്നാം തിയ്യതി പൂട്ട് പൊട്ടിയതായി കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ഉറപ്പായത്. താനൂർ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇