എളമ്പുലാശ്ശേരി സ്കൂളിൽ രസഗുള -കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

. കുട്ടികൾക്ക് ക്ലാസ് റൂം പഠനത്തിന്റെ വിരസത മാറ്റാനും അഭിരുചികൾ തിരിച്ചറിഞ്ഞ് ഉയരങ്ങളിൽ എത്തിക്കുന്നതിനും വേണ്ടി രസഗുള എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നീണ്ടുനിന്നതായിരുന്നു കുട്ടികളുടെ ക്യാമ്പ്. നാടക ക്കളരി,മാജിക് ഷോ, നാടൻപാട്ട് ശില്പശാല, ഫീൽഡ് ട്രിപ്പ്, വാനനിരീക്ഷണം, ക്യാമ്പ് ഫയർ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി അരങ്ങേറി.വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രൊമോദ് കുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ ആഷിഖ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ദിവ്യ ഇന്ദിരവനം, വേലായുധൻ കൊണ്ടോട്ടി, അനൂപ് കോളേരി, ഡോ-രവികുമാർ വിവിധ സെഷനുകൾക്ക് നേതൃത്വംകൊടുത്തു. ചടങ്ങിൽ സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ, ഹെഡ് മിസ്ട്രസ്സ് പി എം ഷർമിള, പി മുഹമ്മദ്‌ ഹസ്സൻ, എം അഖിൽ, എം ഷാനവാസ്‌,കെ ജയശ്രീ,എം ഇ ദിലീപ് എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇