ശിശുദിനാചരണം വിപുലമായി നടത്തി
തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ ശിശുദിനാചരണ പരിപാടികള്‍ കുട്ടികളുടെ ഘോഷയാത്രയോടെ ആരംഭം കുറിച്ചു. ഘോഷയാത്ര ഫ്ലാഗ് ഒാഫ് കര്‍മ്മം നിര്‍വ്വഹിച്ച് കൊണ്ട് പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ മാസ്റ്റര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിശുദിന റാലി, പ്രബന്ധ രചന മത്സരം, പ്രത്യേക കലാപരിപാടി എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.വി അബ്ദുല്‍ ഹമീദ്, എസ്.എസ് ക്ലബ്ബ് കണ്‍വീനര്‍മാരായ സി.പി മുനീറ, വി.വി.എം റഷീദ് അധ്യാപകരായ എം.അലി അസ്ഹര്‍, കെ.മുജീബ് റഹ്മാന്‍, പി.വി ഷംലത്ത് ബിന്ത്, ഡി.വിപിന്‍, സി.ഹബീബ് റഹ്മാന്‍, കെ.നാസിഹ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇