*യുദ്ധവിരുദ്ധ സന്ദേശവുമായി ശിശുദിനാചരണം

*ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസും ദേശീയ ഹരിതസേനയും പാലസ്തീനിലെ യുദ്ധ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ഐക്യ ദാർഢ്യ സംഗമം നടത്തി. സ്റ്റോപ് കില്ലിംഗ് സേവ് ചിൽഡ്രൻ പ്രോഗ്രാമിൻ്റെ ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. പ്രഥമാധ്യാപകൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സജിലാന തസ്നി , ആയിഷ തസ്നി ,അഭിഷേക് ആയിഷ മിൻഹ ,ഷം ലീന സജ എന്നിവർ നേതൃത്വം നൽകി. രൺ ജിത് എൻ.വി സ്വാഗതവും ധനേഷ്. എം നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇