കലോൽസവ നഗരിയിൽപട്ടിക്ക് സുഖപ്രസവം. 7കുട്ടികൾ

.തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ കലോൽസവ നഗരിയിൽ പട്ടിക്ക് സുഖപ്രസവം.സ്കൂൾ കലോൽസവം നടക്കുന്ന തിരൂരങ്ങാടി ജി. എച്ച്. എസ്. എസ്. ഗ്രൗണ്ടിലാണ് പട്ടി സുഖപ്രസം നടത്തിയത്.സുഖ പ്രസവത്തിൽ ഏഴ് കുഞ്ഞുങ്ങൾക്കാണ് പട്ടി ജൻമം നൽകിയത്. നാട്ടുകാർ ഭക്ഷണം കൊടുത്ത് സംരക്ഷിച്ച് വരുന്ന തെരുവ് പട്ടിയാണ് പ്രസവിച്ചത്. ഗ്രൗണ്ടിൽ ആദ്യ കുഞ്ഞിന് ജൻമം നൽകിയ പട്ടിയെ സാമൂഹ്യ പ്രവർത്തകൻ കെ. മൊയ്തീൻ കോയയുടെ നേത്രത്വത്തിൽ തൊട്ടടുത്ത ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുകയും അവിടെ വെച്ച് ബാക്കി 6 കുഞ്ഞുങ്ങൾക്ക് ജൻമം നൽകുകയുമായിരുന്നു. കുഞ്ഞുങ്ങളെ പൂർണ്ണമായി സംരക്ഷിക്കുമെന്നും ഓരോ കുഞ്ഞുങ്ങൾക്കും സ്കൂൾ കലോൽസവ വേദികളുടെ പേര് നൽകുമെന്നും മൊയ്തീൻ കോയ പറഞ്ഞു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇