മുഖ്യമന്ത്രിയുടെ നവകേരള ജന സദസ്സ് .വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

.തേഞ്ഞിപ്പലം: നവംബർ 28 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേത്രത്വത്തിൽ നടക്കുന്ന നവകേരള ജന സദസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ കൺവെൺഷൻ ഹജ്ജ് വഖഫ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ആർ. ലത അദ്ധ്യക്ഷ്യം വഹിച്ചു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശൈലജ ടീച്ചർ, എ.പി. അബ്ദുൽ വഹാബ്,ഡോ: വി.പി. ശശിധരൻ, റിട്ട: എ.ഡി.എം. ബാലകൃഷ്ണൻ , മനോജ്, ബാബു രാജ് . പി, അനിഷ് . ഇ, സതി . ടി, തഹസിൽദാർ പി.ഒ. സാദിഖ്, കൊണ്ടോട്ടി Dysp മൂസ വള്ളിക്കാടൻ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപ് . കെ. ഒ. പ്രസംഗിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ സുധീഷ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: എം.കെ. ജയരാജ് ( ചെയർമാൻ) ശൈലജ ടീച്ചർ, മനോജ് . കെ, വസുമതി ടീച്ചർ ( വൈ: ചെയർമാൻമാർ) ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേഷ് ( കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.നവംബർ 28 ന് രാവിലെ പതിനൊന്ന് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ജനസദസ്സ് നടക്കുന്നത്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇