മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും

*താനൂർ :താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ് മന്ത്രിമാരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. അപകടത്തിൽപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും മന്ത്രിമാർ സന്ദർശിക്കും.രക്ഷാപ്രവർത്തനത്തിനാണ് ആദ്യം സർക്കാർ മുൻഗണന നൽകുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തുടർന്ന് ഗൗരവത്തോടെ ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു.[adsforwp id=”35311″]

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇