പാലിയേറ്റീവ് ക്ലിനിക്കിന് കൈത്താങ്ങുമായി ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ

ചെട്ടിയാൻകിണർ : ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ആൽമകം – ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടോയ്‌ലെറ്റ് വീൽ ചെയറും ഡയപ്പറുകളും “തണൽ ” പാലിയേറ്റീവ് പ്രവർത്തകർക്കു കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.സി അബ്ദുൽ മാലിക്, വൈസ് പ്രസിഡന്റ്‌ അബ്ബാസ് പൊതുവത്ത്, എസ്. എം.സി ചെയർമാൻ എൻ. എം അബ്ദുൽ മജീദ്, “തണൽ ” പാലിയേറ്റീവ് വൈസ് പ്രസിഡന്റ്‌ ആ ലികുട്ടി, ട്രഷറർ യൂസഫ്, പ്രിൻസിപ്പൽ ശ്രീമതി നിബി ആന്റണി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഷാജു വി ജി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സന്ധ്യ ജ്യോതി, കരിയർ മാസ്റ്റർ ശ്രീമതി സിനി വി ജോൺ, വോളന്റീർ ലീഡർ ഷിഫ മെഹ്റിൻ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇