ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു

തിരുന്നാവായ: പതിറ്റാണ്ടുകൾ പഴക്കമുള്ള കുറുമ്പത്തൂർ ചേരുരാൽ ഹയർസെക്കൻ്ററി സ്കൂളിലെ മൂന്ന് അധ്യാപകർ പടിയിറങ്ങുന്നു. കോഴിക്കോട് മൊകേരി സ്വദേശിയായ പ്രധാന അധ്യാപകൻ പി. സഹദേവൻ, പത്തനം തിട്ട അടൂർ സ്വദേശിനി ഭൗതികശാസ്ത്ര അധ്യാപിക ആർ.ശ്രീകലാ ദേവി , കോഴിക്കോട് പേരാമ്പ്ര സ്വദേശി കായികാധ്യാപകൻ പി. പ്രേമൻ എന്നിവരാണ് നീണ്ട വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നത്.വിരമിക്കുന്ന അധ്യാപകർക്ക് മാനേജ്മെൻ്റ്, പി ടി എ ,സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, നാട്ടുകാർ വിപുലമായ യാത്രയപ്പ് നൽകി. സ്നേഹാദരം പരിപാടി പ്രിൻസിപ്പൽ ടി.നിഷാദ് ഉദ്ഘാടനം ചെയ്തു. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധി അഹമ്മദ് മയ്യേരി , പി.സി. അബ്ദു റസാക്ക്, കെ .പി. അബ്ദുൽ വഹാബ്, ഇ . സക്കീർ ഹുസൈൻ, ഹാരിസ് മാങ്കടവത്ത്, വി. ഷഫീഖ്, ടി. വി.ജലീൽ, കെ. അജിത്ത് കുമാർ, ടി. ജെ. രാജേഷ്, ഖദീജാബി മയ്യേരി എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന് സ്നേഹാദരം നൽകുന്നു