ചെറുമുക്കിൽ മഹല്ലിൻ്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ മദ്രസാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസിന് തുടക്കം കുറിച്ചു

തിരുരങ്ങാടി ; ചെറുമുക്ക് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ സഹകരണത്തോടെ കഴിഞ്ഞ രണ്ട് മാസത്തോളമായി ചെറുമുക്കിലെ മുഴുവൻ വീടുകളിലും ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്‌തിരുന്നു അതിൻ്റെ ഭാഗമായിചെറുമുക്കിലെ ഓരോ പള്ളികളിലും ലഹരിക്കെതിരെ മുന്നിട്ടിറങ്ങാൻ മഹല്ല് ഖത്തീബുമാർ ചെറുമുക്ക് നിവാസികളോട് ആവശ്യപെടുകയും .ഇവയുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ചെറുമുക്ക് സുന്നത്ത് നഗർ മമ്പാഉൽ ഉലൂം മദ്രസാ കമ്മറ്റിയുടെ കീഴിൽ നാലു മുതൽ പത്ത് വരെയുള്ള വിദ്യാര്ത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ലഹരിയെ കുറിച്ചുള്ള ക്ലാസ് പി ബിജു ( എക്സൈസ് പ്രവന്റ്റീവ് ഓഫീസർ വിമുക്തി മലപ്പുറം ) ക്ലാസ് എടുത്തു .പരിപാടി ചെറുമുക്ക് മഹല്ല് സെക്രട്ടറി മതാരി അബ്ദുറഹ്മാൻ കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്തു..മദ്രസ പ്രസിഡണ്ട് വി പി മജീദ് ഹാജി അധ്യക്ഷത വഹിച്ചു .പ്രാദേശത്തെ സാധാരണക്കാരായ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ചെറുമുക്ക് മഹല്ല് കമ്മറ്റി നാട്ടുകാര്യം കൂട്ടായ്മയെ കൈകോർത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വളരെ ഏറെ കുടി കൊണ്ടിരിക്കുകയാണ് .വിദ്യാർഥികൾക്കിടയിലും യുവ തലമുറയിലും വ്യാപകമായി വർദ്ദിച്ചു കൊണ്ടിരിക്കുന്നു .മദ്യം മയക്കു മരുന്ന് ഇവയുടെ വ്യാപക ഉപയോഗം പല കുടുംബങ്ങളിലും പ്രശ്നങ്ങൾക്ക് കരണമാകുന്നുണ്ട് .ദാമ്പത്യ ബന്ധങ്ങളുടെ തകർച്ചക്കും കുടുംബ ഭദ്രത തകരുന്നതിന്നും ലഹരി ആപൽക്കരമായ ഒരു കാലഘട്ടമാണ് ലഹരി നാടു നീളെ പിടിമുറുക്കിയിരിക്കുകയാണ് .കാരണക്കാരനായി മാറിയിരിക്കുകയാണ് . മക്കൾ ലഹരിക്ക് അടിമ പെട്ടതിൻ്റെ പേരിൽ രഹസ്യമായി കണ്ണീർ വാർക്കുന്ന എത്രയോ രക്ഷിതാക്കൾ നമ്മുക്കിടയിൽ നിലവിൽ ഉണ്ട് ..സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾക്കിടയിലും നമ്മുടെ അരുമകളായ പെൺകുട്ടികൾക്കിടയിലും അമിതമായ മൊബൈൽ ഫോണിൻ്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. വയലോര പ്രദേശങ്ങളിലും വ്യാപകമായിട്ടുണ്ട് .രാത്രിയും പകലും വ്യത്യാസമില്ലാതെ പെരുകുന്ന കാഴ്ചയാണ് കണ്ടു വരുന്നത് . .വളർന്ന് വരുന്ന തലമുറയെ ഈ ആപത്തിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവർത്തനത്തിന്ന് ചെറുമുക്ക് മഹല്ല് കമ്മറ്റി മുന്നോട്ട് വന്നിട്ടുള്ളത് .വരും ദിവസങ്ങളിൽ പ്രദേശത്തെ മറ്റു മദ്രസകളിലെ വിദ്യാർത്ഥികൾക്കും ഇത്തരം ക്ലാസ് എടുക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പി ബിജു അറിയിച്ചു,,ചടങ്ങിൽ മദ്രസാ അദ്ധ്യാപകരായ കെ കെ ഷാജഹാൻ നുജൂമി .വി ടി ഹസൻ നുജൂമി .കെ നിസാർ നുജൂമി .മദ്രസാ കമ്മറ്റി ഭാരവാഹികളായ പച്ചായി ആലിമുഹമ്മ് ഹാജി .കരുമ്പിൽ ഖാലിദ് .നെച്ചിക്കാട്ട് സുബൈർ .സി പി റസാഖ് തലാപ്പിൽ ഹബീബ്.നാട്ടുകാര്യം കൂട്ടായ്‌മ പ്രസിഡണ്ട്‌ വി പി ഖാദർ ഹാജി, സെക്രട്ടറി മുസ്തഫ ചെറുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ ; ലഹരിക്കെതിരെ പി ബിജു ( എക്സൈസ് പ്രവന്റ്റീവ് ഓഫീസർ വിമുക്തി മലപ്പുറം ) മദ്രസാ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നു,,,,