ചെറുമുക്ക് ടൗണിൽ വാഹനങ്ങളുടെ അമിത വേഗത!മോട്ടോർ വാഹന വകുപ്പ് ,പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് നിവേദനം നൽകി
തിരുരങ്ങാടി ; മലപ്പുറം പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ കീഴിൽ പെട്ട ചെറുമുക്കിൽ നാല് റോഡുകൾ ബന്ധിപ്പിക്കുന്ന ചെറുമുക്ക് ടൗണിൽ വാഹനങ്ങൾ അമിത വേഗതയിൽ പോവുന്നതിനാൽ അപകടം തുടർകഥയാണ് ഇവിടത്തെ റോഡുകൾ പരിശോധന നടത്തി അപകടങ്ങൾ കുറക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ചെറുമുക്ക് നാട്ടുകാര്യം കുട്ടായ്‌മ മലപ്പുറം പൊതുമരാമത്ത് നിരത്ത് വിഭാഗം പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം ,തിരൂരങ്ങാടി ജോയിന്‍റ് ആർ ടി ഒ എന്നിവര്ക്ക് കൂട്ടായ്മ അംഗങ്ങൾ ചേർന്ന് നിവേദനം നല്‍കിയത് , വാഹനങ്ങളുടെ അമിത വേഗത കാരണം ചെറുമുക്ക് ജി എം എൽ പി സ്കൂൾ .തൊട്ടടുത്ത മദ്രസ എന്നിവടങ്ങളി കാൽനടയായി പോവുന്ന വിദ്യാര്തികൾക്ക് പോലും അപകട ഭീക്ഷണിയിലാണ് , അത് പോലെ നാലും കൂടിയ ജങ്‌ഷനിൽ ഒരു ഭാഗത്ത് പള്ളിയും മറു വശത്ത് മദ്രസയും ഉണ്ട് നിരവധി കാൽനട യാത്രക്കാരും മറ്റും കടന്ന് പോവുന്ന റോഡിലാണ് അമിത വേഗതയിൽ ടിപ്പറും മറ്റു വാഹനങ്ങളും .അത് പോലെ തിരൂർ ,താനൂർ .മുതലായ സ്ഥലങ്ങളിൽ ഉള്ളവർ കരിപ്പൂർ ഏർപ്പോർട്ട് ഭാഗത്തേക്ക് യാത്രക്കാരെ കൊണ്ട് വരാനും യാത്രയാക്കാനും കടന്നു പോവുന്ന ഏക റോഡിലൂടെയാണ് അമിത വേഗതയിൽ വാഹനം ചീറി പാഞ്ഞു പോകുന്നത് .ഈ ഭാഗത്ത് പരിശോധന നടത്തി റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചാൽ വാഹനത്തിൻ്റെ വേഗത കുറക്കാൻ പറ്റും .തൊട്ടടുത്ത ഹോട്ടലിൽ സി സി ടി വി ഉള്ളതിനാൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ അറിയാൻ സാദിക്കുന്നുണ്ട് ഇതിനെല്ലാം [പ്രശ്ന പരിഹാരം കാണാൻ വേണ്ടിയാണ് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേത്ര്വത്തത്തിൽ പരപ്പനങ്ങാടി നിരത്ത് വിഭാഗം എക്സി കുട്ടിവ് എൻജിനീയർ സിദ്ധീഖ് . തിരുരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥരായ എം വി ഐ മാരായ കെ സന്തോഷ് കുമാർ ,കെ അശോക് കുമാർ എന്നിവർക്കുമാണ് നിവേദനം നൽകിയത് കൂട്ടായ്മ അംഗങ്ങളായ വി പി ഖാദർ ഹാജി .കാമ്പ്ര ഹനീഫ.മുസ്‌തഫ ചെറുമുക്ക് ,എം എം സിദീഖ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്