ചെറുമുക്ക് ടൗണിലെ അപകടം നാലു സ്ഥലത്ത് റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചു

തിരുരങ്ങാടി ; മലപ്പുറം പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ കീഴിൽ പെട്ട ചെറുമുക്കിൽ നാല് റോഡുകൾ ബന്ധിപ്പിക്കുന്ന ചെറുമുക്ക് ടൗണിൽ വാഹനങ്ങൾ അമിത വേഗതയിൽ പോവുന്നതിനാൽ അപകടം തുടർകഥയാണ് ഇവിടത്തെ റോഡുകൾ പരിശോധന നടത്തി അപകടങ്ങൾ കുറക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യ പെട്ട് ചെറുമുക്ക് നാട്ടുകാര്യം കുട്ടായ്‌മ ഭാരവാഹികൾ കഴിഞ്ഞ മാസം മഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം തിരൂരങ്ങാടി ജോയിന്‍റ് ആർ ടി ഒ എന്നിവര്ക്ക് കൂട്ടായ്മ ഭാരവാഹികൾ ചേർന്ന് നിവേദനം നല്‍കിയിരുന്നു . നിവേദനത്തെ തുടർന്ന് ചെറുമുക്ക് ടൗണിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ എ എം വി ഐ മാരായ കെ സന്തോഷ് കുമാർ , കെ അശോക് കുമാർ.മഞ്ചേരി പൊതുമരാമത്ത് മൈന്റനൻസ് റോഡ് വി ഭാഗം എ ഇ ഇ സിമി ബാബു, എ ഇ ടി ഷബീർ.ഓവർസിയർ. കെ മിഥുൻ. കോൺട്രാക്ടർ സഹീദ് എന്നിവരുടെ നേത്രത്തത്തിൽ അപകട മേഖല കണ്ടെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു അതിനെ തുടര്ന്ന് ഇന്നലെ തിരുരങ്ങാടി റോഡിൽ രണ്ടെണ്ണവും കൊടിഞ്ഞി റോഡിൽ ഒന്നും കുണ്ടുർ റോഡിൽ ഒന്നും വീതം റമ്പിൾ സ്ട്രിപ്പ് സ്ഥാപിച്ചു ..ഇവിടെ വാഹനങ്ങൾ അപകടം കൂടുതൽ ഉള്ള സ്ഥലമാണ് എന്നും തിരുരങ്ങാടി റോഡിൽ ജങ്ഷനിൽ നിന്ന് അമ്പത് മീറ്റർ വരുന്ന സ്ഥലത്ത് റമ്പിൾ സ്ട്രിപ്പും കൊടിഞ്ഞി റോഡിൽ പത്ത് മീറ്റർ വരുന്ന സ്ഥലത്തും റമ്പിൾ സ്ട്രിപ്പ് കുണ്ടുർ റോഡിൽ നൂർ മീറ്റർ കയിഞ്ഞ് റമ്പിൾ സ്ട്രിപ്പ് നിർമ്മിക്കുമെന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ റിപ്പോർട്ട് മഞ്ചേരി നിരത്ത് വിഭാഗത്തിന്ന് നൽകിയത്

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇