ചെറുമുക്ക് ടൗണിലെ അപകടം പൊതുമരാമത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി

തിരുരങ്ങാടി ; മലപ്പുറം പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൻ്റെ കീഴിൽ പെട്ട ചെറുമുക്കിൽ നാല് റോഡുകൾ ബന്ധിപ്പിക്കുന്ന ചെറുമുക്ക് ടൗണിൽ വാഹനങ്ങൾ അമിത വേഗതയിൽ പോവുന്നതിനാൽ അപകടം തുടർകഥയാണ് ഇവിടത്തെ റോഡുകൾ പരിശോധന നടത്തി അപകടങ്ങൾ കുറക്കാനുള്ള സംവിദാനം ഒരുക്കണമെന്ന് ആവശ്യ പെട്ട് ചെറുമുക്ക് നാട്ടുകാര്യം കുട്ടായ്‌മ കഴിഞ്ഞ വെള്ളിയാഴ്ച്ച മലപ്പുറം പൊതുമരാമത്ത് നിരത്ത് വിഭാഗം പരപ്പനങ്ങാടി പൊതുമരാമത്ത് നിരത്ത് വിഭാഗം തിരൂരങ്ങാടി ജോയിന്‍റ് ആർ ടി ഒ എന്നിവര്ക്ക് കൂട്ടായ്മ അംഗങ്ങൾ ചേർന്ന് നിവേദനം നല്‍കിയിരുന്നു . നിവേദനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ എ എം വി ഐ മാരായ കെ സന്തോഷ് കുമാർ , കെ അശോക് കുമാർ.മഞ്ചേരി പൊതുമരാമത്ത് മൈന്റനൻസ് റോഡ് വിഭാഗം എ ഇ ഇ സിമി ബാബു, എ ഇ ടി ഷബീർ.ഓവർസിയർ. കെ മിഥുൻ. കോൺട്രാക്ടർ സഹീദ് എന്നിവരുടെ നേത്രത്തത്തിൽ അപകട മേഖല കണ്ടെത്തി പരിശോധന നടത്തി . ഇവിടെ വാഹനങ്ങൾ അപകടം കൂടുതൽ ഉള്ള സ്ഥലമാണ് എന്നും തിരുരങ്ങാടി റോഡിൽ ജങ്ഷനിൽ നിന്ന് അമ്പത് മീറ്റർ വരുന്ന സ്ഥലത്ത് റമ്പിൾ സ്ട്രിപ്പും കൊടിഞ്ഞി റോഡിൽ പത്ത് മീറ്റർ വരുന്ന സ്ഥലത്തും റമ്പിൾ സ്ട്രിപ്പ് കുണ്ടുർ റോഡിൽ നൂർ മീറ്റർ കയിഞ്ഞ് റമ്പിൾ സ്ട്രിപ്പ് നിർമ്മിക്കുമെന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ കുണ്ടുർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ശ്രദ്ദിക്കാൻ പറ്റുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതരും മോട്ടോർ വാഹന വകുപ്പ് അധികൃതരും കൂട്ടായ്മ പ്രസിഡണ്ട് വി പി കാദർ ഹാജി .സെക്രട്ടറി മുസ്‌തഫ ചെറുമുക്ക് .ട്രഷറർ കാമ്പ്ര ഹനീഫ ഹാജി. കെ കെ അക്ബർ, നെച്ചിക്കാട്ട് സുബൈർ, കെ കെ അൻവർ തുടങ്ങിയവരെ അറിയിച്ചു,,

Comments are closed.