fbpx

ചെറുമുക്കിൽ നിന്ന് ചുള്ളിപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു,

തിരുരങ്ങാടി ; ചെറുമുക്കിൽ നിന്ന് ചുള്ളിപ്പാറ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഗര്‍ത്തം രൂപപ്പെട്ടത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു,ഏറെനാളായി ഇവിടെ ഇരുവശങ്ങളിലായി ഗര്‍ത്തം കാണാൻ തുടങ്ങിയിട്ട് , റോഡിൻ്റെ ഒരു സൈഡിൽ തോടും മറു സൈഡിൽ വയലുമായതിനാൽ അപകടം ഏതു സമയത്തും വിളിച്ചുവരുത്തും ,നന്നമ്പ്ര പഞ്ചായത്തിനെയും ,തിരൂരങ്ങാടി നഗരസഭയെയും അതിര് പങ്കിടുന്ന റോഡിലാണ് ഈ അപകട കാഴ്ച്ച , ഈ റോഡിലൂടെ സ്കൂള്‍ ബസുകള്‍ ഉള്‍പടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്ന് പോകുന്നത്. രാത്രി സമയങ്ങളിൽ റോഡിൽ സീറ്റ് ലൈറ്റ് പോലും ഇല്ലാത്തതിന്നാൽ അപകട സാധ്യതായേറെയാണ്. മഴ ശക്തമായാല്‍ വെള്ളം കുത്തിയൊലിച്ച് റോഡിന്‍റെ താഴെയുള്ള മണ്ണ് നഷ്ടപ്പെട്ടപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങളായിട്ടും ഇത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല,തിരൂരങ്ങാടി നഗരസഭയിൽ പെട്ട ചുള്ളിപ്പാറ കാച്ചടി കരുമ്പിൽ കക്കാട് തിരൂരങ്ങാടി- കുണ്ടൂര് എന്നീ പ്രദേശത്തുള്ളവർ പ്രഭാത സവാരി നടത്തുന്നതിനായി എല്ലാദിവസവും വലിയവരും ചെറിയാവരും സ്ത്രീകളുമായി നിരവദി പേര് ഈ റോഡിലൂടെ കടന്ന് പോവാറുണ്ട്, മഴക്കാലത്ത് റോഡിലൂടെ പാല സ്ഥലങ്ങളിലായി വാഹങ്ങൾ കടന്നു പോവുന്നതിനാൽ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യ മാക്കണമെന്ന് നാട്ടുകാർ പറഞ്ഞു

.ഫോട്ടോ ; ചെറുമുക്ക് ചുള്ളിപ്പാറ റോഡിൽ റോഡിൻ്റെ ഇരു വശങ്ങളിലും റോഡ് പൊട്ടി പൊളിഞ്ഞ നിലയിൽ ,,,