പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി ചെറുമുക്ക് ആമ്പൽ പാടത്ത് നിന്നും വയലിലേക്ക് വലിച്ചെറിഞ്ഞ ബോട്ടലുകൾ വഞ്ചിയിൽ ശേഖരിച്ചു

തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നീക്കം ചെയ്തു ചെറുമുക്ക് വിസ്മയ ക്ലബ്ൻ്റ നേതൃത്വത്തിൽ ഏക്കറക്കണക്കിന് വ്യാപിച്ച് കിടക്കുന്ന ചെറുമുക്ക് ആമ്പൽ പാടത്തെ
വയലിലെ വെള്ളക്കെട്ടിൽ പൊങ്ങിക്കിടന്നിരുന്ന ആയിരത്തിൽ പരം പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ശേഖരിച്ചു.
നന്നമ്പ്ര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എസ് അഭിലാഷ് വഞ്ചിയിൽ കയറി പ്ലാസ്റ്റിക് ശേഖരിക്കുന്നതിൻ്റെ ഉത്ഘാടനം നിർവഹിച്ചു ,റോഡിലൂടെ കടന്ന് പോവുന്ന വാഹനക്കാരും മറ്റും വലിച്ചെറിയുന്ന വെള്ളത്തിൻ്റെ ബോട്ടലുകളും മറ്റുമാണ് വയലിൽ നിന്ന് ഏറ്റവും കുടുതൽ കിട്ടിയത് ,
വാഹന യാത്രക്കാരും മാലിന്യങ്ങൾ വയലിൽ നിക്ഷേപിക്കുന്നുണ്ട്.അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ മഴക്കാലത്ത് വെള്ളം ഉയരുന്ന സമയത്ത് കാറ്റിൻ്റെ ദിശക്കനുസരിച്ച് ജലപ്പരപ്പിൽ ഒഴികിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു, ഇവ ശ്രദ്ധയിൽ പെട്ട ചെറുമുക്ക് വിസ്മയ ക്ലബ് പ്രവർത്തകർ മുന്നിട്ടറങ്ങിയത്. ദിനം പ്രതി വയലിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ കൂടുകയാണ്. ബോട്ടിലുകൾക്ക് പുറമെ ചെരുപ്പ്, തെർമോകോൾ, കവറുകൾ, നാപ്കിൻ വേസ്റ്റുകൾ തുടങ്ങിയവ ധാരാളമായി കാണപ്പെടുന്നുണ്ട്. അനാവശ്യ പ്ലാസ്റ്റിക്ക് ഉപയോഗവും അലക്ഷ്യമായ സംസ്ക്കരണവും പ്രകൃതിയെദോഷകരമായി ബാധിക്കുന്നു.,ചെറുമുക്ക് കേന്ദ്രീകരിച്ച് സാമൂഹ്യ സേവന പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്ന വിസ്മയ ക്ലബ്ബ്.ക്ലബ് സെക്രട്ടറി മുസ്തഫ ചെറുമുക്ക് ,പ്രദേശവാസി ചോലയിൽ ഹംസ ,
ക്ലബ് പ്രസിഡന്റ് ഫാരിസ്, വി പി മുഹമ്മദ് ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി ,,,
ഫോട്ടോ ;ചെറുമുക്ക് ആമ്പൽ പാടത്ത് നിന്നും വയലിലേക്ക് വലിച്ചെറിഞ്ഞ ബോട്ടലുകൾ വഞ്ചിയിൽ ശേഖരിക്കുന്നു ,,,,