വെള്ളമില്ലാതെ ആമ്പൽ പാടം വറ്റി കൃഷി ഇറക്കാൻ പറ്റുമോ എന്ന ആശങ്കയിൽ കർഷർ
തിരൂരങ്ങാടി ; കർക്കിടവും കഴിഞ്ഞു . ചിങ്ങ മാസം വന്നിട്ടും മഴ ഇല്ലാത്തതിനെ തുടർന്ന് നിലമൊരുക്കി ഞാർ നട്ടാൽ കൃഷി വെള്ളത്തിലാകുമോ എന്ന ആശങ്കയിലാണ് നന്നമ്പ്ര പഞ്ചായത്തിലേയും ,തിരൂരങ്ങാടി നഗരസഭ എന്നിവടങ്ങളിലെ കർഷകർ. ഏക്കറാക്കണക്കിന്ന് കൃഷി ഭൂമിയാണ് വെള്ളമില്ലാതെ ഒരു മാസമായി കിടക്കാൻ തുടങ്ങിയിട്ട് ..ഈ മഴക്കാലം കഴിഞ്ഞുള്ള മാസങ്ങളിൽ ഇവിടെ നിറയെ വെള്ളം നിൽക്കുന്ന സമയമാണ്.കേരത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ചെറുമുക്ക് ആമ്പൽ പാടത്ത് വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ കാണാനും തോണിയിൽ കയറി ജല കേളി ആസ്വദിക്കാനും നുറുകണക്കിന്ന് സഞ്ചാരികൾ എത്തുന്ന മാസത്തിലാണ് വെള്ളം വറ്റി നിൽക്കുന്ന കാഴ്ച. കഴിഞ്ഞ ആറു വർഷകാലം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു വെള്ളമില്ലാത്തതിനാൽ വയലിൽ ഇപ്പോൾ വെള്ളത്തിനു പകരം ആമ്പലിൻ്റെ വിത്തുകൾ കാണാൻ സാദിക്കും.ചില സ്ഥലങ്ങളിൽ രാവിലെ ഒരോ ആമ്പൽ പൂവുകൾ കാണാൻ കയ്യും..ചെറുമുക്ക് അതൃക്കാട് ഭാഗത്ത് എഴുപത് ഏക്കറിൽ മുണ്ടകൻ കൃഷിക്കുള്ള ഞാർ ഇട്ടതായും എല്ലാ വർഷവും മുണ്ടകൻ കൃഷിയാണ് ഇവിടെ ഇറക്കാറുള്ളത്എന്നും ചെറുപുറത്തായം പാടശേഖര സമിതി അംഗം കൊളക്കാടൻ സമീജ് പറഞ്ഞു. പോയ വർഷങ്ങൾ ഇത് പോലെ ആയിട്ടില്ല.വരുന്ന വര്ഷം കൃഷിക്കും മറ്റും വെള്ളം കിട്ടുമോ എന്ന ആശങ്കയിലാണ് കർഷകരും പ്രദേശവാസികളും വരും ദിവസങ്ങളിൽ മഴ പെയ്താൽ കർഷകർക്ക് നെൽകൃഷി ഇറക്കാൻ എളുപ്പമാണ് .ഇല്ലെങ്കിൽ കുടിവെള്ളവും കിണറിലെ വെള്ളവും ഇല്ലാതെ ആകും
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ ; ചെറുമുക്ക് ആമ്പൽ പാടത്ത് വെള്ളമില്ലാതെ കിടക്കുന്ന വയൽ