ജില്ലാ പൈതൃക മ്യൂസിയം ഇന്നത്തെ ഉദ്ഘാടനത്തെ യൂത്ത്‌ലീഗ് എന്ത് കൊണ്ട് എതിര്‍ക്കുന്നു

ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ പ്രഖ്യാപിച്ച മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയാണ് ഇന്ന് നാടിന് സമര്‍പ്പിക്കുന്നത്. മന്ത്രിയുടെ കാലാവധി തീരുന്നതാണ് ധൃതിപിടിച്ചുള്ള ഉദ്ഘാടനത്തിന് കാരണമായി പറയുന്നത്. നാല് കോടിയോളം രൂപയുടെ മ്യൂസിയം പ്രവൃത്തിയില്‍ പകുതി പോലും പൂര്‍ത്തിയാകാതെയാണ് ഇന്ന് ഉദ്ഘാടിക്കുന്നത്.ജില്ലാ പൈതൃക മ്യൂസിയത്തില്‍ 1921-ലെ മലബാര്‍ കലാപം, വാഗണ്‍ ട്രാജഡി, പൂക്കോട്ടൂര്‍ കലാപം എന്നിവയുടെ ചരിത്രം വിശദീകരിക്കുന്ന ചിത്രങ്ങലും രചനകളും മറ്റു പലയിടത്തായി കിടക്കുന്ന സൂക്ഷിപ്പുകളും ഡോക്യുമെന്റുകളും ഹജൂര്‍ കച്ചേരിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വരെ നിര്‍മ്മാണം പൂര്‍ത്തിയായവയില്‍ അത് കാണാനില്ല. വാഗണ്‍ ട്രാജഡിയുടെ മാതൃക മുറ്റത്തുണ്ടാകുമെന്നും പറഞ്ഞിരുന്നു. അതും ഒരുക്കിയിട്ടില്ല. ഇപ്പോള്‍ ചെമ്മാടുള്ള ബ്രിട്ടീഷ് സൈനികരുടെ ശവകുടീരങ്ങള്‍ സംരക്ഷിക്കുമെന്നും ചരിത്രം രേഖപ്പെടുത്തുമെന്നും വ്യക്തമാക്കിയതാണ്. അതും നടന്നിട്ടില്ല.മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും മലബാറിന്റെ സ്വതന്ത്ര സമര നേതാക്കളുടെ ചരിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മിനി തിയേറ്ററും ഇവിടെ ഒരുക്കുമെന്നും പറഞ്ഞതാണ്. അതും വെറുംവാക്കായി തുടരുന്നു. ഡോക്യുമെന്ററികള്‍, വിവിധ സ്വതന്ത്ര സമര ചരിത്രങ്ങളും മലപ്പുറത്തിന്റെ ജന ജീവിതവും സംസ്‌കാരവും പ്രതിബാതിക്കുന്ന പത്ത് ഗ്യാലറികള്‍ എന്നിവയും മ്യൂസിയത്തിലുണ്ടാകുമെന്നതും ജലരേഖയായി.സി.സി.ടി.വി കാമറ, മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മനോഹരമായി കവാടം, ലൈറ്റിംഗ് അറൈഞ്ച്മെന്റുകള്‍, ചരിത്ര പ്രദര്‍ശനത്തിനും സ്‌ക്രോളിംഗിനുമായി ഒരോ ഏരിയയിലും മിനി സ്‌ക്രീനുകള്‍, അവയില്‍ മലബാറിന്റെ ചരിത്രം, സ്വാതന്ത്ര സമര പോരാട്ടം, കേരളത്തിന്റെയും മറ്റും ചരിത്രം മനസ്സിലാക്കുന്നതിന് വേണ്ടി ടച്ച് സ്‌ക്രീനുകള്‍, സ്വാതന്ത്രസമര സേനാനികളുടെ പ്രതിമകള്‍ എന്നിവയും ഹജൂര്‍ കച്ചേരിയില്‍ ഒരുക്കുന്നുണ്ടെന്നായിരുന്നു പ്രഖ്യാപനം. അതും കാണാനില്ല. ഹജൂര്‍ കച്ചേരിയിലെ ബ്രിട്ടീഷ് ജയിലുകളില്‍ സ്വാതന്ത്ര സമര സേനാനികളുടെ ചായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പറഞ്ഞത്. അവയും പ്രഖ്യാപനമായി ഒതുങ്ങി. ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സെമിനാറും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക കണ്‍വെന്‍ഷനുകളും ചേരുമെന്നതും സ്വപ്നമായി തുടരുന്നു. നിര്‍മ്മാണത്തിനും നവീകരണത്തിനുമായി ഹജൂര്‍ കച്ചേരി കെട്ടിടത്തിലെ 75 സെന്റ് ഭൂമിയും പുരാവസ്തു വകുപ്പ് ഉപയോഗപ്പെടുത്തുമെന്നും ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉണ്ടാക്കുമെന്നും പ്രഖ്യാപിച്ചതാണ്. അതും ഒന്നുമായിട്ടില്ല. ചുരുക്കത്തില്‍ ജില്ലയെ അപമാനിക്കുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. ചരിത്ര പരമായ ഒന്നുമൊരുക്കാതെ കെട്ടിടം അഞ്ചാമതും ഉദ്ഘാടനം ചെയ്യാനുള്ള ശ്രമത്തെയാണ് യൂത്ത്‌ലീഗ് എതിര്‍ക്കുന്നത്. ഇന്ന് നാല് മണിക്ക് കോഴിക്കോട് മുസ്ലിംലീഗിന്റെ മനുഷ്യവകാശ റാലി നടക്കുകയാണ്. അതേ ദിവസം അതേ സമയം തന്നെ ഇവിടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത് യൂത്ത്‌ലീഗിന്റെ പ്രതിഷേധം ഭയന്നാണ്. ആ പരിപാടി ഉണ്ടായിരുന്നില്ലെങ്കില്‍ തിരൂരങ്ങാടിയിലെ യുവാക്കളുടെ പ്രതിഷേധം എന്താണെന്ന് ഇന്ന് മന്ത്രി അറിയുമായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

യു.എ റസാഖ്