മൈ ചെമ്മാട് വാട്സ്ആപ്പ് കൂട്ടായ്മ ആൽബം റിലീസ് ചെയ്യുന്നു .( അന്നും ഇന്നും )
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
തിരുരങ്ങാടി : നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ജനോപകാരപ്രദമായ സാമൂഹിക ഇടപെടലുകളും നടത്തി ജനശ്രദ്ധ ആകർഷിച്ച തിരുരങ്ങാടി മുനിസിപ്പാലിറ്റിപരിധിൽ ചെമ്മാട് ആസ്ഥാനമായി 12 വർഷത്തിലധികമായി രജിസ്‌ട്രേഡ് ചെയ്തു പ്രവർത്തിച്ചുവരുന്ന ജനകീയ കൂട്ടായ്മ ആണ് മൈ ചെമ്മാട്.
നമ്മുടെ നാട്ടിലെ കലാപരമായ കഴിവുകളുള്ള ആളുകളെ കണ്ടെത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 10 /1 /2023ന് അന്നും ഇന്നും …എന്ന പേരിൽ ഒരു ആൽബം ജനങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.
വർത്തമാന കാല ജീവിതത്തിന്റെ മൂല്യച്യുതിയെ വിമർശനാത്മകമായി തുറന്നുകാട്ടുകയും…
കൊഴിഞ്ഞു പോയ കാലഘട്ടവും -തനത് ജീവിത സാഹചര്യങ്ങളെയും കോർത്തിണക്കി മാനുഷിക നന്മയും മാനവിക മൂല്യവും ഉയർത്തി പിടിച്ച ഇന്നലെകളുടെ പ്രസക്തി വരച്ചു കാട്ടുകയും ചെയ്യുന്ന പ്രമേയമാണ് വരികളിലെ ഇതിവൃത്തം.പൂർണ്ണമായും മൊബൈലിൽ ഷൂട്ടിങ് &എഡിറ്റിങ് ചെയ്തു ഇറക്കുന്ന ആൽബം എന്ന പ്രതേകതയും ഇതിനുണ്ട് .
കുഞ്ഞു ചെമ്മാട് വരികളും സംവിധാനവും ഒരുക്കി സിദ്ധീഖ് പറമ്പിൽ ദൃശ്യവൽക്കരണവും നടത്തിയ ഈ ആൽബത്തിൽ
chemmad tallents teams-ന്റെ ഒരുപറ്റം താരങ്ങളും അണിനിരന്നിട്ടുണ്ട്.
ഈ ആൽബവുമായി ബന്ധപ്പെട്ട ഷൂട്ടിങ്ങിനും മറ്റുമായി തിരുരങ്ങാടി മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചപ്പോൾ നമ്മുടെ നാട്ടിലെ റോഡിന്റെ ശോചനീയാവസ്ഥ നേരിട്ട് കാണാൻ ഇടയായി .ദാറുൽ ഹുദാ നെച്ചിമണ്ണിൽ റോഡ് ,എക്സ്ചേഞ്ച് റോഡ് , ബ്ലോക്ക് റോഡ് , ചെറ്റാലി റോഡ് എന്നിവ അതിൽ പ്രധാനം .
ദാറുൽ ഹുദാ അരീപ്പാറ റോഡ് ഉണ്ടോ എന്ന് മൈക്രോസ്‌കോപ് വഴി നോക്കേണ്ട ഗതികേട് ആണ് ഇപ്പോഴുള്ളത് .ഒരു
വർഷത്തിലധികമായി മുൻസിപ്പാലിറ്റി പരിധിയിലുള്ള റോഡുകൾ റി ടാറിങ് ചെയ്തിട്ടു .
ചെമ്മാട് ടൗൺ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ 2012 മൈ ചെമ്മാട് വിശദമായ പ്രൊപോസൽ കൊടിത്തിരുന്നു .
നമ്മുടെ നാടിന് അപൂർവമായ കിട്ടിയ പ്രകൃതി സമ്പത്തായ വെഞ്ചാലി ആമ്പൽപാടം ഒരു ടൂറിസം മേഖലയായി പ്രഖാപിക്കാനും വർഷത്തിൽ ഒരു ആമ്പൽ ഫെസ്റ്റിവൽ സംഘടിപ്പിക്കാനും ,
സ്റ്റാളുകൾ ,ഫുഡ് കോർട്ട് എന്നിവ നിർമിച്ച് വാടകക്ക് കൊടുത്തും ബോട്ട് സർവിസ് അതുപോലെ മറ്റുള്ള വിനോദസഞ്ചാരികൾ ആകർഷിക്കുവാനുള്ള മാർഗങ്ങൾ കണ്ടെത്തി നഗരസഭയ്ക്ക് വരുമാന മാർഗമാക്കുവാനും തിരൂരങ്ങാടിയെ നല്ലൊരു വിനോദസഞ്ചാര മേഖലയാക്കി മാറ്റുവാനും ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകുവാനും മൈ ചെമ്മാട് കൂട്ടായ്മ നൽകിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സെക്രട്ടറി സിദ്ധിഖ് പറമ്പിൽ , വൈസ് പ്രസിഡണ്ട് അഹമ്മദ് പൂക്കയിൽ , മൈ ചെമ്മാട് അംഗവും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു