fbpx

കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി . കെ.പി.എ. മജീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വൈകിട്ട് നാലിന് ചെമ്മാട് ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കോഴിക്കോട് റോഡിൽ സാംസ്‌കാരിക സമ്മേളനം നടന്നു. പ്രശസ്ത സിനിമ മിമിക്രിതാരം നിര്‍മ്മല്‍ പാലാഴിയുടെ നേതൃത്വത്തിൽ ഇശല്‍ വിരുന്നും അരങ്ങേറി.

വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റിപാർക്ക് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാപ്പുഹാജി ചടങ്ങിൽ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി പുറത്തിറക്കിയ സപ്ലിമെന്റ് ചടങ്ങിൽ പ്രകാശനം ചെയ്തു .

എല്ലാ ദിവസവും വിവിധ ഓഫറുകളോടെ ചെമ്മാട് പട്ടണത്തിലെ 750-ലേറെ കടകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ കൂപ്പൺ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയിൽ നിന്ന് വ്യാപാരികളായ പനയ്ക്കൽ സിദ്ധീഖ്, എം.എൻ. നൗഷാദ് എന്ന കുഞ്ഞുട്ടി, മനരിക്കൽ അബ്ദുൾ കലാം, പുള്ളാട്ട് സത്താർ ഹാജി തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയ്‌പേഴ്സൺ സി.പി സുഹറാബി, സി.പി ഇസ്മായിൽ , ഇഖ്‌ബാൽ കല്ലുങ്കൽ ,രാമദാസ് , ജനത ഷാഹുൽ ഹമീദ് , ലൈലാസ് ഹോസ്‌പിറ്റൽ എം.ഡി നസുറുള്ള, ഡോക്ടർ ലൈല ബീഗം, കെ. മൊയ്‌തീൻ കോയ, മൻസൂർ കല്ലുപറമ്പൻ, ഇസ്സു ഇസ്മായിൽ ഉള്ളാട്ട് , സമദ് കാരാടൻ, അമർ മനരിക്കൽ എന്നിവർ പ്രസംഗിച്ചു.