ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച്-5ന് സമാപിക്കും
ഇടക്കാല നറുക്കെടുപ്പ് നാളെ
തിരൂരങ്ങാടി: കേരള വ്യപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇടക്കാല നറുക്കെടുപ്പ് എട്ടാം തിയ്യതി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി അഞ്ചിന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റിവര്‍ മാര്‍ച്ച് അഞ്ചിന് അവസാനിക്കും. ഒരു മാസം പിന്നിടുന്ന വേളയിലാണ് ഇടക്കാല നറുക്കെടുപ്പ് നടത്തുന്നത്. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഫ്രിഡ്ജ്, സൈക്കിള്‍, മറ്റു സമ്മാനങ്ങളും ലഭിക്കും. അന്നേ ദിവസം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നറുക്കെടുപ്പും നടക്കുന്നുണ്ട്.
താനൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി, തിരൂരങ്ങാടി എസ്.ഐ എ മുഹമ്മദ് റഫീഖ് എന്നിവരാണ് നറുക്കെടുപ്പ് നടത്തുന്നത്. അന്നേദിവസം ഇശല്‍ വിരുന്നും അരങ്ങേറും. വ്യാപാരോല്‍സവത്തിന്റെ ഭാഗമായി ചെമ്മാട് ടൗണില്‍ കച്ചവടം വര്‍ധിച്ചതായും യൂണിറ്റ് പ്രസിഡന്റ് സിറ്റി പാര്‍ക്ക് നൗഷാദ്, ജനറല്‍ സെക്രട്ടറി സൈനു ഉള്ളാട്ട്, സമദ് കാരാടന്‍, സിദ്ധീഖ് പനക്കല്‍, റാഫി ഫെയ്മസ് സൈക്കിള്‍, ബാപ്പുട്ടി ചെമ്മാട്, സി.എച്ച് ഇസ്മായീല്‍, ബഷീര്‍ വിന്നേഴ്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.