വർണകൂടാരം

ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ സംഗമം വർണകൂടാരം എന്ന പേരിൽ നടന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പ്രസ്തുത പരിപാടി ലൈബ്രറി കൌൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ പി ബാലകൃഷ്ണൻ, സെക്രട്ടറി കെ ശ്രീധരൻ, ബാലവേദി കൺവീനർ അനിൽകുമാർ കരുമാട്ട് എന്നിവർ സംസാരിച്ചു. ബാലവേദി വൈസ് പ്രസിഡന്റ്‌ അനാമിക പ്രദീപ്‌ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സൂര്യ കിരൺ സ്വാഗതവും മിലിന്ദ് റാം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ലൈബ്രറി കൌൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മൊയ്‌തീൻകൊയ ഉദ്ഘാടനം ചെയ്യുന്നു