ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ “ഗണിതകൗതുകം” പരിപാടി നടന്നു

ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ബാലവേദി വിഭാഗം ഹൈസ്കൂൾ വിദ്യാർത്ഥി കൾക്കുവേണ്ടി ഗണിതകൗതുകം പരിപാടി നടത്തി…. കണക്ക് പഠനം എളുപ്പമാക്കാൻ വേണ്ടി എന്തെല്ലാം വഴികളാണ് ഉള്ളത് എന്ന് വിശദമാക്കുന്ന ഈ പരിപാടി കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു… ഇനിയും ഇത്തരം ക്ലാസുകൾ ഉണ്ടാവണം എന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.. റിട്ടയേർഡ് ഹൈസ്കൂൾ അധ്യാപകനും മുൻ സംസ്ഥാന റിസോഴ്സ് പഴ്സണുമായ ശ്രീ കെ. രാംദാസ് മാസ്റ്റർ ആയിരുന്നു ക്ലാസ്സ് നയിച്ചത്.. ക്ലാസ്സിൽ നാൽപതോളം കുട്ടികൾ പങ്കെടുത്തു.. പ്രതിഭയുടെ സെക്രട്ടറി ഡോക്ടർ. കെ. ശിവാനന്ദൻ, ബാലവേദി കൺവീനർ ശ്രീ കെ. അനിൽകുമാർ., ലൈബ്രറി കൌൺസിൽ താലൂക്ക് കൗൺസിലർമാരായ ശ്രീ കെ. സത്യൻ, ശ്രീ പി. സി. സാമൂവൽ, എന്നിവരും പ്രതിഭയുടെ പ്രവർത്തകരായ പട്ടാളത്തിൽ മുരളി, T A. റസാക്ക്, എന്നിവരും സംസാരിച്ചു…