കെ എസ് കെ ടി യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി ചെമ്മാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

ചെമ്മാട്. കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കംചെറുക്കുക, കർഷക തൊഴിലാളി പെൻഷൻ കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്രം നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ എസ് കെ ടി യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി ചെമ്മാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ എസ് കെ ടി യു സംസ്ഥാന ജോയിൻ സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഇ.നരേന്ദ്രദേവ് അധ്യക്ഷത വഹിച്ചു. എം ശോഭന,വി പി വിശ്വൻ,സി ഇബ്രാഹിംക്കുട്ടി,എം പി ഇസ്മായിൽ,വി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ: കെ എസ് കെ ടി യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി ചെമ്മാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിൻ സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.