ചെമ്മാട് ജില്ലാ പൈതൃക മ്യുസിയം നാളെ നാടിന് സമർപ്പിക്കും

.തിരൂരങ്ങാടി: ചെമ്മാട് ഹജൂർ കച്ചേരിയിൽ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നാളെ ( വ്യാഴം) നാടിന് സമർപ്പിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പൈതൃകമ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് ഇന്റർ ലോക്ക് ചെയ്ത് പുനർനിർമ്മാണം ചെയ്ത പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം മുഖ്യാത്ഥിതിയായി ചടങ്ങിൽ പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഇടി മുഹമ്മദ് ബഷീർ എം പി, കെപി എ മജീദ് എം.എ.ൽഎ . എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുക്കും.ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് വൈകുന്നേരം മൂന്നര മണിക്ക് മന്ത്രിമാരടക്കമുള വിശിഷ്ടാഥിതികളെ ഘോഷ യാത്രയായി ഉൽഘാടന വേദിയിലേക് ആനയിക്കും. തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയുടെ നേത്രത്വത്തിൽ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പട നയിച്ച മലബാർ സമര പോരാളികളുടെ ദീപ്ത സ്മരണകൾ നില നിൽക്കുന്ന ഹജൂർ കച്ചേരിയാണ് ഇനി മുതൽ പൈതൃക മ്യൂസിയമായി മാറുന്നത്. തിരൂരങ്ങാടി എം. എൽ. എ.യായിരുന്ന പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന അവസരത്തിലാണ് പഴയ താലൂക്ക് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഹജൂർ കച്ചേരി ചരിത്ര മ്യൂസിയമാക്കാൻ ഗവ: തലത്തിൽ തീരുമാനിച്ചത്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇