ചെമ്മാട് ജില്ലാ പൈതൃക മ്യുസിയം;ഈമാസം 26 ന് നാടിന് സമർപ്പിക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി ചെമ്മാട് ഹജൂർ കച്ചേരിയിൽ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം ഈമാസം 26 ന് വൈകുന്നേരം 4 മണിക്ക് നടക്കും. സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പൈതൃകമ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് പുനർനിർമ്മാണം ചെയ്ത റോഡിന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യാധിതിയായി പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഇടി മുഹമ്മദ് ബഷീർ എം പി, കെപി എ മജീദ് എംഎൽഎ എന്നിവർ വിശിഷ്ഠാധിതികളാകും.ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് കൃത്യം മൂന്നര മണിക്ക് മന്ത്രിമാർ,എംപി,എംഎൽഎ എന്നിവരെ ഘോഷയാത്രയായി ഉദ്ഘാടന വേദിയിലേക്ക് ആനയിക്കും. നഗരസഭ ചെയർമാൻ കെപി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം പരിപാടിയുടെ അവസാന ഒരുക്കങ്ങൾ വിലയിരുത്തി.തിരൂങ്ങാടി പിഡബ്ലിയു ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സിപി ഇസ്മായിൽ, വാർഡ് കൗൺസിലർ അഹമ്മദ്കുട്ടി കക്കടവത്ത്, തഹസിൽദാർ പി സാദിഖ്, കേരള പുരാവസ്തു ഡയറക്ടർ ഡോ ഇ ദിനേഷൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്സിക്രട്ടറി സിപി അൻവർ സാദത്ത്, അഡ്വ ഇബ്റാഹീം കുട്ടി, ആപ്പ മുഹമ്മദ്കുട്ടി, സിപി നൗഫൽ,സിപി ഗുഹരാജൻ, നൗഫൽ തടത്തിൽ, കെ.പി ഗോപി, രത്നാകരൻ, സിഎച്ച് ഫസൽ, കൃഷ്ണരാജ് എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇