ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ജമീല രാജിവെക്കുംപകരം സമീറ പ്രസിഡണ്ടാവും.

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മുസ്ലിം ലീഗിലെ എ.പി. ജമീല ടീച്ചർ രാജിവെക്കുകയും പകരം ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മുസ്ലിം ലീഗിലെ തന്നെ സമീറ ടീച്ചർ പുതിയ പ്രസിഡണ്ടാവുകയും ചെയ്യും. യു.ഡി. എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ മുസ്ലിം ലീഗിനാണ് പ്രസിഡണ്ട് പദവി. നേരത്തെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റിയിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷം ജമീല ടീച്ചറും അവസാന രണ്ട് വർഷം സമീറ ടീച്ചറും പ്രസിഡണ്ട് പദം പങ്കിടുക എന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ജനുവരി 16 ന് നിലവിലെ പ്രസിഡണ്ട് ജമീല ടീച്ചർ പ്രസിഡണ്ട് സ്ഥാനം രാജി വെക്കും. യു.ഡി. എഫ്. ധാരണ പ്രകാരം കോൺഗ്രസ്സിനാണ് ഇവിടെ വൈസ് പ്രസിഡണ്ട്.അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.