ബോട്ട് ദുരന്തം മന്ത്രി വി അബ്ദുറഹിമാന്റെ ഫോൺ കോളുകൾ പരിശോധിക്കണം : ടി. എൻ. പ്രതാപൻ എം. പി

താനൂർ : താനൂർ ബോട്ട് ദുരന്തത്തിൽ ആരോപണ വിധേയനായ മന്ത്രി വി അബ്ദുറഹിമാന്റെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് ടി. എൻ. പ്രതാപൻ എം. പി ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പിന്റെ ചുമതല വി അബ്ദുറഹിമാൻ വഹിച്ചിരുന്ന കാലത്താണ് വിവാദ ബോട്ടിന്റെ രൂപ പരിണാമമുണ്ടായത്. ഒരു രേഖയും ഇല്ലാത്ത ബോട്ട് ഉന്നത ഇടപെടലിനെ തുടർന്നാണ് വ്യാജ രേഖകൾ ഉണ്ടാക്കിയത്. ഈ കാലയളവിലെ മന്ത്രിയുടെയും മന്ത്രി ഓഫീസിന്റെയും ഫോൺ കോളുകൾ ജ്യുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കുഞ്ഞിമരക്കാർ ഷഹീദ് എന്ന രേഖയില്ലാത്ത ബോട്ടാണ് അറ്റ്ലാന്റിക് ബോട്ടാക്കി രൂപ മാറ്റം വരുത്തിയത്.1.90 മീറ്റർ മാത്രം അടിഭാഗം വ്യാസമുള്ള മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റിയത് ഉന്നത ഇടപെടലിനെ തുടർന്നാണ്. മൂന്നു തവണയാണ് ഉദ്യോഗസ്ഥർ ബോട്ട് നിർമ്മാണം നിർത്തിവെപ്പിച്ചത്. ഗൂഡാലോചനയും മന്ത്രിമാരുടെ ഉന്നത ഇടപെലും ജ്യുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്നും പ്രക്ഷോഭ റാലി സൂചന മാത്രമാണെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ ശക്തമായ സമരത്തിന് യു. ഡി. എഫ്. നേതൃത്വം നൽകുമെന്നും പ്രതാപൻ പറഞ്ഞു. താനൂരിൽ നടന്ന യു. ഡി. എഫ്. പ്രക്ഷോഭ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇