പെരുന്നാള്‍ കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്നവരെ കാത്ത് പൊള്ളുന്ന വിമാന ചാര്‍ജ്കരിപ്പൂർ

കോഴിക്കോട്- ജിദ്ദ സെക്ടറില്‍ ഈ മാസം 29ന് രേഖപ്പെടുത്തിയിരിക്കുന്നത് 49,397 രൂപയാണ്. സാധാരണഗതിയില്‍ 25,000 രൂപ വരെയാണ് മാക്‌സിമം വിമാന ചാര്‍ജ് ഈടാക്കിയിരുന്നത്. ഇതേ സെക്ടറില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് രേഖപ്പെടുത്തിയിരിക്കുന്നത് 50,807 രൂപയാണ്.പൊള്ളുന്ന വിമാന ചാര്‍ജില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പൊറുതിമുട്ടുകയാണ് ഖത്വര്‍ പ്രവാസികള്‍. പെരുന്നാളിന് മുമ്ബ് ഖത്വറില്‍ നിന്ന് കോഴിക്കോട്ടെത്തണമെങ്കില്‍ 35,000 രൂപയോളം നല്‍കണം. മടക്കയാത്രക്ക് ഖത്വര്‍ എയര്‍വേയ്സ് രേഖപ്പെടുത്തിയ ചാര്‍ജ് 39,626 രൂപയുമാണ്.കൊവിഡിന് ശേഷം ഖത്വറിലേക്കുള്ള ചാര്‍ജ് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 10,000 രൂപക്ക് താഴെയായി ദുബൈയില്‍ നിന്ന് കോഴിക്കോട്ടെത്തുന്നവര്‍ പെരുന്നാള്‍ തലേന്ന് നല്‍കേണ്ടത് 16,147 രൂപയാണ്. മടക്ക യാത്രക്കാണെങ്കില്‍ 19,933 രൂപയും. കുടുംബ സമേതം യാത്ര തിരിക്കുന്ന പ്രവാസികളാണ് വന്‍ ചാര്‍ജ് വര്‍ധനയില്‍പ്പെട്ട് വലയുന്നത്. നാലംഗ കുടുംബത്തിന് പെരുന്നാള്‍ നാട്ടിലാഘോഷിച്ച്‌ മടങ്ങണമെന്നുണ്ടെങ്കില്‍ പെടാപാട് തന്നെ. ഫ്ലൈറ്റുകളുടെ എണ്ണം കുറഞ്ഞതും ചാര്‍ജ് വര്‍ധനക്ക് കാരണമായിട്ടുണ്ട്.എയര്‍ അറേബ്യ, ഫ്ലൈ ദുബൈ, ഇന്‍ഡിഗോ കമ്ബനികളെല്ലാം ഫ്ലൈറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ്. കോഴിക്കോട് നിന്നുള്ള വിമാനങ്ങളുടെ എണ്ണമാണ് പ്രധാനമായും കുറഞ്ഞത്.എന്നാല്‍, കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാന ചാര്‍ജില്‍ അല്‍പ്പം ആശ്വാസമുണ്ട്. കൂടാതെ, കണക്‌ഷന്‍ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും ചാര്‍ജില്‍ ചെറിയ മാറ്റം ലഭിക്കുന്നുണ്ട്

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇