ചന്ദ്രയാൻ മാതൃക നിർമ്മിച്ച്ജിഎൽ.പി.എസ് തിരൂരങ്ങാടി

തിരൂരങ്ങാടി ജി.എൽ.പി.സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. Watch satellite , സൗരയൂഥത്തെ അടുത്തറിയാം (ഡോക്യുമെന്ററി പ്രദർശനം ) , ചാന്ദ്രദിന ക്വിസ് മത്സരം, അമ്പിളിയോടൊപ്പം (സർഗവേള ) എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തത്. പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സക്കീന മലയിൽ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നിർമിക്കപ്പെട്ട Satellite മാതൃക (ചന്ദ്രയാൻ-4) എല്ലാവർക്കും കൗതുകമായി. സൗരയൂഥത്തെ അടുത്തറിയാനായി ക്ലാസ് റൂം തിയേറ്ററിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ് മത്സരം, അമ്പിളിയോടൊപ്പം (സർഗവേള) തുടങ്ങിയ പരിപാടികൾ വരുംദിവസങ്ങളിൽ നടത്തുന്നതാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇