ചന്ദ്രയാൻ ദൗത്യം താനൂരിന് ഇരട്ടി മധുരം മോര്യക്കും അഭിമാനമായി ഷിജിൻ

*ചന്ദ്രയാൻ ദൗത്യത്തിൽ പ്രിയസുഹൃത്തും നാട്ടുകാരനുമായ മോര്യയിലെ ഷിജിൻ എ.പി. യും പങ്കാളിയായി എന്നത് താനൂരിനെ വീണ്ടും സന്തോഷത്തിലാക്കിയിരിക്കുന്നു. മോര്യയെന്ന നാട്ടിൻ പുറത്തുനിന്നമുള്ള ഒരു ചെറുപ്പക്കാരൻ രാജ്യത്തിന്റെ മഹാ ദൗത്യത്തിൽ പങ്കെടുത്തത് ചരിത്ര നിയോഗമാണ്.ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ISRO-യുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ സെൻട്രൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ ശാസ്ത്രജ്ഞനായി 2018 മുതൽ ജോലി ചെയ്യുകയാണ് പ്രിയപ്പെട്ട ഷിജിൻ. പി.എസ്.എൽ.വി, ജി.എസ്.എൽ.വി, എൽ വി.എം-3 എന്നീ ISRO-യുടെ വിക്ഷേപണ വാഹനങ്ങളുടെ എല്ലാ നിർണായകവും അപകടകരവുമായ പ്രവർത്തനങ്ങളുടെയും ഉപഗ്രഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും സുരക്ഷിതമായ നടത്തിപ്പിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ് ഷിജിനും സംഘത്തിനുമുള്ളത്.ചന്ദ്രയാൻ-3 യുടെ എല്ലാ പ്രവർത്തനങ്ങളും സുരക്ഷിതമായി നടത്തുന്നതിന് മർദ്ദ പരിശോധന, ലാൻഡറിന്റെയും പ്രൊപ്പൽഷൻ മൊഡ്യൂളിന്റെയും അസംബ്ലി, പ്രൊപ്പല്ലന്റ് ഫില്ലിംഗ് പ്രവർത്തനങ്ങൾ, ലോഞ്ച് വെഹിക്കിളിനൊപ്പം അസംബ്ലി എന്നിവ ഉൾപ്പെടെയുള്ള സാറ്റലൈറ്റ് തയ്യാറെടുപ്പ് പ്രവർത്തനങ്ങളാണ് ഈ ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ഇവർ നിർവ്വഹിച്ചത്.കോഴിക്കോട് NIT-യിൽ നിന്ന് കെമിക്കൽ എഞ്ചിനിയറിങ്ങിൽ ബി. ടെക് നേടിയ ഷിജിൻ ട്രിച്ചി NIT-യിൽ നിന്ന് ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിസ്‌റ്റിങ്ഷനോടെ എം. ടെക് പാസ്സായി. തെയ്യാല SSMHSS -ൽനിന്നുമാണ് പത്താം ക്ലാസും, പ്ലസ്ടുവും പഠനം പൂർത്തിയാക്കിയത്. പ്രാഥമിക വിദ്യാഭ്യാസം കുന്നുംപുറത്തെ പരിയാപുരം സെൻട്രൽ AUP സ്കൂളിൽ നിന്നുമായിരുന്നു. സാധാരണ കുടുംബത്തിൽ ജനിച്ച ഷിജിൻ സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ചാണ് തന്റെ കരിയർ വാർത്തെടുത്തത്. ഇത് രാജ്യത്തിനും, താനൂരിനും, മോര്യ ഗ്രാമത്തിനും ആഹ്ലാദത്തിന്റെ സുവർണ്ണ നിമിഷങ്ങളാണ്. അച്ഛൻ അഴുപ്പുറത്ത് സൽഗുണനും, അമ്മ സജിതക്കും അഭിമാന സമയമാണിത്. ഡോ. ബിൻസിയാണ് ഷിജിന്റെ ജീവിത പങ്കാളി. ജൻവി എ.പിയാണ് ഏക മകൾ. ISRO-യിലെ ശാസ്ത്രജ്ഞരായ താനൂരിലെ സുജ പി.വി. യും, മോര്യയിലെ ഷിജിൻ എ.പി. യും അങ്ങനെ നമ്മുടെ താനൂരിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855