ചമ്രവട്ടം പാതയെ ഭയരഹിത പാതയാക്കണം


തിരൂർ ആലത്തിയൂർഅപകടങ്ങൾ തുടർക്കഥ പോലെ തുടരുന്ന തിരൂർ ചമ്രവട്ടം റോഡിലെ ദുരന്തഭീതി ഒഴിവാക്കി ഇത് ഭയരഹിത പാതയാക്കി മാറ്റാൻ സർക്കാറും യാത്രക്കാരും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ആലത്തിയൂർ റെയിഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.ഭീമൻ ചരക്ക് ലോറികളും ദീർഘദൂര വാഹനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഇത്രയും അധികം വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും വിധത്തിലുള്ള ഘടനയല്ല റോഡിനുള്ളത്. മുന്നറിയിപ്പ് ബോർഡുകളോ ആവശ്യമായ പരിശോധനകളോ നിലവിൽ ഇവിടെയില്ല. അർദ്ധരാത്രിക്ക് ശേഷമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. പ്രത്യേകിച്ച് പുലർച്ചെ സമയങ്ങളിൽ. ഈ വർഷം തന്നെ മദ്രസ അധ്യാപകൻ അടക്കം നിരവധി പേരാണ് ഈ റോഡിലെ അപകടങ്ങളിൽ മരണപ്പെട്ടത്. കുട്ടികൾ ഭയത്തോടെയും പ്രയാസത്തോടെയും ആണ് മദ്രസകളിലേക്കും സ്കൂളിലേക്കും പോകുന്നത്. അവർക്ക് നടന്നു പോകാൻ ആവശ്യമായ ഫുട് പാത്തുകൾ പോലും ഇല്ല.അശ്രദ്ധയും അമിതവേഗതയും മൂലമുള്ള നിരവധി അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ആയതിനാൽ ഈ പാതയിൽ ഇനിയൊരു അപകടം സംഭവിക്കാതിരിക്കാൻ വേണ്ടി അടിയന്തിര പദ്ധതികൾ ആലോചിക്കണമെന്നും അതിന് മദ്രസ അധ്യാപകരായ തങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകും എന്നും യോഗം വിലയിരുത്തി.ഫലസ്തീനിലെ സഹോദരങ്ങൾക്കായി പ്രത്യേക പ്രാർത്ഥനയും നടന്നു. ചമ്രവട്ടം പമ്പ് ഹൗസ് നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന യോഗം സയ്യിദ് സഫ്‌വാൻ ബുഖാരി ഉദ്ഘാടനം ചെയ്തു. അസീസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് മുസ്‌ലിയാർ മുട്ടന്നൂർ ഖിറാഅത്ത് നിർവഹിച്ചു. അബ്ദുള്ള ഹസൻ അഹ്സനി, അബൂബക്കർ സിദ്ധീഖ് സഅദി മുട്ടന്നൂർ, ഷാഫി മുസ്ലിയാർ മുട്ടുന്നൂർ, ഷാഹിദ് അഹ്സനി കൂട്ടായി, അബ്ദുറഹീം മുസ്‌ലിയാർ, ഷാഫി മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ആലത്തിയൂർ റെയിഞ്ച് ജനറൽബോഡിയോഗം സയ്യിദ് സഫുവാൻ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇