ഛലോ ദില്ലി* EP1️⃣ _*യാത്രാരംഭം*_

*_ചരിത്രത്തിന്റെ പിന്നമ്പുറ കഥകളും ഹിമവാന്റെ സ്‌നാനുകളുടെ ഗിരിമയും തേടി പോകുന്ന യാത്രക്കുള്ളമൂന്ന് മാസക്കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച്കൊണ്ടാണ് 4-10-2022ന് ഞങ്ങളുടെ ഡെൽഹി-മണാലി യാത്രക്ക് ആരംഭം കുറിച്ചത്.1:30നുള്ളിൽ എല്ലാവരെയും യതീംഖാന ഗ്രൗണ്ടിൽ എത്തിചേരാനായിരുന്നു ടൂറിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗ്രൂപ്പിലൂടെ ലഭിച്ച നിർദ്ധേശം അതിന്റെ അടിസ്ഥാനത്തിൽ എന്നെ എന്റെ കൃത്യനിഷ്ടത 1:30ന് രണ്ട് മിനുട്ട് മമ്പ്തന്നെ യതീംഖാന ഗ്രൗണ്ടിൽ എത്തിച്ചു. എന്നാൽ പുറപ്പെടാൻ ഉദ്ധേശിച്ചിരുന്ന യഥാർത്ഥ സമയം 2 മണിക്കാണെന്ന വിവരം അധികം വൈകാതെ തന്നെ ബസ്സ് ഡ്രെവറുടെ വായിലൂടെ ഞാനറിഞ്ഞു. അത് മുതൽ രണ്ട്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായി ഞാൻ. അപ്പോഴും സഹപാടികൾ എത്തികൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളു.അതിൽ ഓരോരുത്തരുടെ വരവും എന്നെ അലട്ടികൊണ്ടിരുന്നു. കാരണം ഇതാണ്. ഞാൻ എന്റെ യാത്രാപരിജയം കൊണ്ട് പരമാവധി വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ഒരു ബാഗിൽ ഒതുക്കാൻ ഒരുപാട് പണിപെട്ടു എന്ന് മാത്രമല്ല വളരെ ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് ഞാനത് പൂർത്തിയാക്കിയത്.എന്നാൽ വരുന്ന ഓരോരുത്തരുടെയും കൈകളിലേക്കും ചുമലുകളിലേക്കും നോക്കിയതോടെ എന്റെ കണ്ണ് മറിയുകയായിരുന്നു.തോളിലൂടെ മാത്രം രണ്ട് വലിയ ബാക് ബാഗുകൾ കൂടാതെ ഒന്നോ രണ്ടോ ഹാൻബാഗുകൾഅതിലുപരി ഇരു കൈകളിലും വലിച്ചുരുട്ടുന്ന വമ്പൻ ട്രോളികൾ വേറെയും!ഇവർ ടൂറാണ് പോകുന്നതെന്ന് പറഞ്ഞാൽ ചിലരെങ്കിലും സമ്മതിക്കാൻ അല്പ്പം പണിപെട്ട് കാണുമെന്നെനിക്ക് തോന്നി അത്രമേൽ സാമാന സാമഗ്രികളുണ്ട് ഓരോരുത്തരുടെയും പക്കൽ. എന്നിരുന്നാലും സിംഹഭാഗവും പെൺകുട്ടികളായത് കൊണ്ടും ഇവരുടെ പെടാപാട് കണ്ടും എന്നെ എന്റെ മനസാക്ഷി കൈയും കെട്ടി നോക്കിനിൽക്കാൻ സമ്മതിച്ചില്ല. കഴിവിന്റെ പരമാവധി എല്ലാവരെയും അവർ വന്ന വാഹനങ്ങളിൽ നിന്ന് കെട്ടും മാറാപ്പും ഇറക്കാനും അവകൾ ബസ്സിൽ കയറ്റാനും ഞാനും കൂടി കൊടുത്തു.അങ്ങനെ നിൽക്കുമ്പോഴാണ് ഹസീബ് സാറിന്റെയും ഫാമിലിയുടെയും വരവ് തന്റെ വിദ്യാർഥികൾക്കൊപ്പം വരാൻ സാധിക്കാത്തതിന്റെ നീരസം ആ നിഷ്കളങ്ക മുഖകമനത്തിൽ ഘനീഭവിച്ച് നിൽക്കുന്നത് ഞാൻ ശരിക്കും കണ്ടു. മനസില്ലാമനസോടെയാണെങ്കിലും ഭാര്യയും മക്കളുമൊത്ത് ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കി.അപ്പോഴെക്കും ഞങ്ങളുടെ ബസ്സും തിരൂര് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചിരുന്നു.ബസ്സിന്റെ മുൻഭാഗത്ത് കുന്ന് കൂട്ടിയിട്ട ബാഗുകൾക്കും സ്യൂട്ട്കേസുകൾക്കും ഞാനും ശരവണൻ സാറും വളരെ സാഹസികമായാണ് തിരൂര് റെയിൽവേ സ്റ്റേഷൻ വരെ സംരക്ഷണമേർപ്പെടുത്തിയത്. വമ്പൻ വളവുകളിലും സ്റ്റ്ഡൺ ബ്രൈക്കുകളിലും പല വേള ഒന്നോ രണ്ടോ ബാഗുകൾ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് ബസ്സിന്റെ ഗീറിൽ ചെന്ന് പതിച്ചിട്ടുമുണ്ട്.തുടർന്നുള്ള കലാ പരിപാടികൾ അതിലും ഗംഭീരം! പിന്നീടങ്ങോട്ടുള്ള പത്ത് ദിവസം ഞാനും സഈദും സന്തോഷ പുരസരം ചുമട്ടുതൊഴിലാളി ചമഞ്ഞെന്നു പറയാം.എങ്കിൽ കൂടി ഇതെല്ലാം സന്തോഷത്തോട് കൂടിയുള്ള സ്നേഹത്തിന്റെ പ്രത്യക്ഷ രൂപങ്ങളായിരുന്നു.ഒരു ഹ്രസ്വമായ യാത്രക്ക് ശേഷം തിരൂരെത്തിയ ഞങ്ങൾ ബസ്സിൽ നിന്ന് സർവ്വസാധനങ്ങളും ഇറക്കി ഫ്ലാറ്റ്ഫോം നമ്പർ ഒന്ന് ലക്ഷ്യമാക്കി നീങ്ങി.ഏകദേശം മൂന്നു മണിയോടടുത്ത് സ്റ്റേഷനിൽ എത്തിയ ഞങ്ങൾ 4:30 ന്റെ മംഗളാ ലക്ഷദ്വീപ് എക്പ്രസിന് വേണ്ടി വീണ്ടുമൊരു ഒന്നര മണിക്കൂറ്കൂടി സ്റ്റേഷനിൽ ഉലാത്തേണ്ടിവന്നു. _നാസിഫ് നവാസ്

Comments are closed.