സാമൂഹ്യ ക്ഷേമ പെൻഷൻ ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണം എന്ന് സിഇഒ

മലപ്പുറം:

സാമുഹ്യ ക്ഷേമപെന്‍ഷന്‍റെ വിതരണത്തിനുള്ള ഗുണഭോക്താലിസ്റ്റും തുകയും ലഭ്യമാക്കാതെ പത്രകുറിപ്പ് ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങള്‍ ദിവസവും പത്രകുറിപ്പിന്‍റെ പേരില്‍ പെന്‍ഷനുവേണ്ടി ബേങ്കുകളില്‍ കയറി ഇറങ്ങി ബുദ്ധിമുട്ടിക്കുന്നു അവസ്ഥയാണെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി. ട്രഷറി അക്കൗണ്ടില്‍ പെന്‍ഷന്‍ തുക ക്രഡിറ്റ് ചെയ്യാതെയും പെന്‍ഷന്‍ സൈറ്റില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള വൗച്ചര്‍ അപ്പ്ഡൈറ്റ് ചെയ്യാതെയ്യും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തവര്‍ക്കുള്ള ഇന്‍സെന്‍റീവ് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് ഭാരവാഹികളെ പങ്കെടുപ്പിച്ച് ജില്ലാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കാനും വനിത വിംങ് ജില്ലയില്‍ രൂപികരിക്കാനും യോഗം തീരൂമാനിച്ചു. പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അനീസ് കൂരിയാടൻ സ്വാഗതവും ട്രഷറർ വി.പി. അബ്ദുൽ ജബാർ നന്ദിയും പറഞ്ഞു.ഹാരിസ് ആമിയന്‍, എം.കെ.മുഹമ്മദ് നിയാസ്,അസീസ് വെട്ടിക്കാട്ടിരി,ഹുസൈന്‍ ഊരകം,എം.ജുമൈലത്ത്,സാലിഹ് മാടമ്പി,ഉസ്മാന്‍ തെക്കത്ത്,പി.അക്ക്ബര്‍ അലി,,ശാഫി പരി, പി.മുസ്തഫ, ഇ.സി.അബൂബക്കര്‍ സിദ്ധീഖ്,കെ.ടി.മുജീബ്, ,അന്‍വര്‍ നാലകത്ത് പ്രസംഗിച്ചു

Comments are closed.