സര്‍ക്കാറിന് താക്കിതായി സി.ഇ.ഒ കളക്ട്രേറ്റ് മാര്‍ച്ച്

മലപ്പുറം :സഹകരണ ജീവനക്കാരുടെ നിലവിലുള്ള അവകാശങ്ങള്‍ ആനുകൂല്യങ്ങളും ഒന്നൊന്നായി നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ് ലിം ലീഗ് ജില്ലാ ജന സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. സഹകരണ ജീവനക്കാരോടും സംഘങ്ങളോടും സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇന്‍സെന്‍റീവ് അനുവദിക്കുക,ലീവ് സറണ്ടര്‍ ഉത്തരവില്‍ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കുക,ഡി.എ.കുടിശ്ശിക അനുവദിക്കുക,സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക,സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജീല്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രസിഡന്‍റ് എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി എ.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി ,ടി.പി.എം.ബഷീര്‍,ഹനീഫ പെരിഞ്ചേരി,ഹനീഫ മൂന്നീയൂര്‍,അന്‍വര്‍ താനാളൂര്‍,ഹാരിസ് ആമിയന്‍ ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍ ട്രഷറര്‍ വി.പി. അബ്ദുല്‍ ജബാര്‍,സീനിയര്‍ വൈസ് പ്രസിഡന്‍റ് നൗഷാദ് പുളിക്കല്‍,എം.കെ.മുഹമ്മദ് നിയാസ്, ടി.യു. ഉമ്മര്‍,അസീസ് വെട്ടിക്കാട്ടിരി,ഹുസൈന്‍ ഊരകം,ഫസലു റഹിമാന്‍ പൊന്‍മുണ്ടം,ജൂമൈലത്ത് കാവനൂര്‍,സാലിഹ് മാടമ്പി,ജബാര്‍ പള്ളിക്കല്‍ഉസ്മാന്‍ തെക്കത്ത്,ടി.പി.ഇബ്രാഹീം കുറ്റിപ്പുറം,വി.അബ്ദുറഹിമാന്‍ കാരപ്പുറം പ്രസംഗിച്ചു .മാര്‍ച്ചിന്ന് ശാഫി പരി,ടി.പി.നജ്മുദ്ധീന്‍,ജാഫര്‍ പുത്തന്‍പീടിക, എം.ഷറഫുദ്ധീന്‍, പി.വി.സമദ്, വി.ടി.അബ്ദുല്‍ അസീസ്, ഇ.സി.അബൂബക്കര്‍ സിദ്ധീഖ്, കെ.ടി.മുജീബ്, പി.സെമീര്‍ ഹുസൈന്‍,അന്‍വര്‍ നാലകത്ത്,എന്‍.യൂസ്ഫ്, പി.മുസ്തഫ കാളിക്കാവ്, ടി.നിയാസ് ബാബു,സി.അബ്ദുറഹിമാന്‍ കുട്ടി,വി.കെ.സുബൈദ,വാക്യത്ത് റംല,ബേബി വഹീദ,ഇസ്മായീല്‍ കവുങ്ങല്‍,യൂസുഫ് കല്ലേരി,വി.ശശികുമാര്‍,മുഹമ്മദലി കുറ്റിപ്പുറം നേത്യത്വം നല്‍കി .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇