സഹകരണ സംഘങ്ങളോടും ജീവനക്കാരോടുമുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനത്തിനെതിരെ *സി.ഇ.ഒ കലക്ട്രേറ്റ് മാര്‍ച്ച് മെയ് 9ന്

. * മലപ്പുറം: സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇന്‍സെന്‍റീവ് ഉടന്‍ അനുവദിക്കുക,ലീവ് സറണ്ടര്‍ ഉത്തരവില്‍ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കുക,ഡി.എ.കുടിശ്ശിക ഉടന്‍ അനുവദിക്കുക,സഹകരണ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുക,സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സഹകരണ ജീവനക്കാരോടും സംഘങ്ങളോടും സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) മെയ് 9ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. 2021 നവംബര്‍ മുതല്‍ നല്‍കിയ സാമൂഹ്യ ക്ഷേമ പെൻഷനുകളും ബി.പി. എൽ കാർഡുടമകൾക്ക് കോവിഡ് കാലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി നൽകിയതിനുള്ള സഹായത്തിനുള്ള ഇന്‍സെന്‍റീവും നല്‍കാതെ കുടിശ്ശികയാക്കി ജീവനക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ദ്രാേഹിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ താൽക്കാലികമായി തടഞ്ഞുവെക്കുന്ന ഉത്തരവിൽ നിന്നും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണമെന്നും സി.ഇ.ഒ ആവശ്യപ്പെട്ടു.കലക്ട്രേറ്റ് മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം മെയ് 5നകം താലൂക്ക് കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കും.യോഗം സംസ്ഥാന കമ്മിറ്റി അംഗം ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീസ് കൂരിയാടന്‍,ട്രഷറര്‍ വി.പി.അബ്ദുല്‍ ജബാര്‍ ,നൗഷാദ് പുളിക്കല്‍,എം.കെ.മുഹമ്മദ് നിയാസ്, ഹുസൈന്‍ ഊരകം,ഉസ്മാന്‍ തെക്കത്ത്,എം.ജുമെെലത്ത്,സാലിഹ് മാടമ്പി ,ശാഫി പരി,ഇ.സി.സിദ്ധീഖ്,പി.സെമീര്‍ ഹുസൈന്‍ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇