നൂറ്റാണ്ടുകൾക്ക് ശേഷം സാമൂതിരിയുടെ പ്രതിനിധി മാമാങ്കോത്സവം വിളംബരം നടത്തി

*കോഴിക്കോട് : കേരളത്തിൻറെ ഏറ്റവും പ്രാചീനമായതും മതസൗഹാർദവും സാഹോദര്യവും രാജ്യസ്നേഹവും നിലനിർത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ചുകൊണ്ട് തിരുന്നാവായ റീ-എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി 2024 ജനുവരി 25 മുതൽ 28 വരെ നടത്തുന്ന മാമാങ്കോത്സവത്തിന് കോഴിക്കോട് തളിക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി ടിആർ രാമവർമ്മ വിളംബരം നടത്തി . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായിചരിത്ര പണ്ഡിതനായിരുന്ന ഡോക്ടർ എൻഎം നമ്പൂതിയുടെ സഹായത്തോടെ തിരുന്നാവായ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗ യാണ് വർഷംതോറും മാമാങ്ക അനുസ്മരണ ഉത്സവം നടത്തിവരുന്നത് . 268 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് സാമൂതിരിയുടെ പ്രതിനിധി മാമാങ്കോത്സവം പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്ത് നിന്നും വർഷംതോറും നടത്തിവരാറുള്ള അംഗവാൾ പ്രയാണത്തോടെ തുടങ്ങി അങ്കപ്പയറ്റോടെ അവസാനിക്കും . മാമാങ്ക ചരിത്ര കുടുംബ സന്ദർശനം , തിരുനാവായ ഗണിത മഹാമേള , നാവായ ഗരിമ , ധ്വജാരോഹണം, താരനിരീക്ഷണ സായാഹ്നം, ജാലക കാഴ്ച, ബാല ബാലിക ബൈടെക് , കളരി ഗുരുക്കന്മാരെ ആദരിക്കലും ആയോധന കലാമേളയും നടക്കും. തളിക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ റീ-എക്കൗ പ്രസിഡൻറ് സി കിളർ അധ്യക്ഷത വഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാര്‍ , തളിക്ഷേത്ര പ്രതിനിധി പ്രദീപ് കോഴിക്കോട് , കെ പി അലവി , കായക്കൽ അലി, കെകെ റസാക്ക് ഹാജി, ലത്തീഫ് കുറ്റിപ്പുറം, ചിറക്കൽ ഉമ്മർ , അയ്യപ്പൻ കുറുമ്പത്തൂർ , സിവി സുലൈമാൻ , ശ്രീരാം പി സന്തോഷ് , എംപി വാസുദേവ് എന്നിവർ സംസാരിച്ചു. മാമാങ്കോത്സവം നടത്തിപ്പിനായി ഉള്ളാട്ടിൽ രവീന്ദ്രൻ ചെയർമാനായും ,കെകെ റസാഖ് ഹാജി, കെവി ഉണ്ണികുറുപ്പ് എന്നിവർ വൈസ് ചെയർമാൻമാരായും എംകെ സതീഷ് ബാബു ജനറൽ കൺവീനറായും സതീശൻ കളിച്ചാത്ത് സി കിളർ ജോയിൻ കൺവീനർമാരായും അംബുജൻ തവനൂർ ട്രഷററായും സാമൂതിരിയുടെ പ്രതിനിധി ടി ആർ രാമവർമ്മ പ്രഖ്യാപിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇