കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

തിരൂരങ്ങാടി : രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ബി.ജെ.പി സർക്കാരിന്റെ ജാനാധിപത്യത്തിനെ തിരെയുള്ള വെല്ലുവിളിക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പടിക്കല്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പടിക്കല്‍ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ടി.യു ജില്ലാ സെക്രട്ടറി എം.സൈതലവി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ ഷബീറലി അധ്യക്ഷത വഹിച്ചു.. സി.വി മുഹമ്മദ് ഹാജി, സി.കെ മുസ്തഫ, സി.അഷ്റഫ്, സി.പി നൗഫല്‍, പി.കെ ഇര്‍ഷാദലി, പി.പി സഫീര്‍, അസീസ് വള്ളിക്കോത്ത്, ടി.അര്‍ഷദ് ആരിഫ്, സാദിഖ് കളത്തിങ്ങല്‍, എെക്കര ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.