തൊഴിൽ നിയമങ്ങൾ പാലികുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിഞ്ഞു നിൽക്കുന്നു. എസ്.ടി.യു താനൂർ മണ്ഡലം എസ്.ടി.യു തൊഴിലാളികൾ കൺവെൻഷൻ നടത്തി.

**താനൂർ : തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷികുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വല്ലാഞ്ചിറ മജീദ് ആരോപിച്ചു. സ്വതന്ത്ര ഇന്ത്യക്കായ് ദുർഭരണങ്ങൾകെതിരെ എന്ന മുദ്രവാക്യവുമായി എസ്.ടി.യു സംസ്ഥാന കമ്മറ്റി നയിക്കുന്ന സമര സന്ദേശ ജാഥയുടെ പ്രചാരണാർഥം എസ്.ടി.യു തൊഴിലാളികൾ സംഘടിപ്പിച്ച താനൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനേന തൊഴിൽ മേഖല ഇല്ലാതായി കൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് പിരിഞ്ഞു പോവുംമ്പോൾ കിട്ടേണ്ട ഗ്രാറ്റിവിറ്റി യഥാ സമയം വിതരണം ചെയ്യുന്നില്ല. കെ.എസ്.ആർ.ടി.സി യിലെ തൊഴിലാളികൾക്ക് യഥാ സമയം ശമ്പളം പോലും നൽകാൻ സർക്കാറിന് സാധിക്കുന്നില്ല. ക്ഷേമ നിധിയിൽ അംഗത്വമെടുത്ത് അംശാധായം അടച്ചിട്ട് പോലും ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുനില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആബിദ് വടക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: ആരിഫ്, എം.പി.അഷ്റഫ്, മുഹ്സിൻ ബാബു, എസ്.ടി.യു. നേതാക്കളായ സിദ്ധീഖ് താനൂർ, അഡ്വ.കെ.പി. സൈതലവി, പി. നൗഷാദ്, ഇ.പി.കുഞ്ഞാവ, പി. അക്ബർ ഉണ്യാൽ, കെ.വി. അലി അക്ക്ബർ, വി.പി. അബു താനാളൂർ, പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ, യുനുസ് ഉണ്ണ്യാൽ, അബ്ദുൽ നാസർ ഒമച്ചപുഴ, കുഞ്ഞി മുഹമ്മദ് ഒഴൂർ, തുടങ്ങിയവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇