താനൂരിൽ ‘പിണ്ണാക്ക് കള്ളനെ’ സി.സി.ടി.വി പിടികൂടി

*..!*താനൂർ: ദിവസങ്ങളോളം വെളിച്ചെണ്ണ മില്ലിലെ പിണ്ണാക്ക് കട്ട ‘കള്ളൻ’ സി.സി.ടി.വിയിൽ പതിഞ്ഞു. ജ്യോതി നഗറിലെ വിവിഎൻ വെളിച്ചെണ്ണ മില്ലിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ ഏറെയായി പിണ്ണാക്ക് മോഷണം പോയിരുന്നു. ഒടുവിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് പിണ്ണാക്ക് മോഷ്ടിക്കുന്നയാളെ കണ്ട് മില്ലിലെ ജീവനക്കാർ അമ്പരന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മോഷ്ടാവ് മുള്ളൻ പന്നിയാണെന്ന് തിരിച്ചറിഞ്ഞു.പകൽ സമയങ്ങളിൽ സ്ലാബിട്ട ഓവ്ചാലിനുള്ളിലാണ് മുള്ളൻ പന്നികൾ കഴിയുന്നത്. രാത്രിയിൽ ഇര തേടി പുറത്തിറങ്ങുന്നു.രാവിലെ പള്ളികളിൽ നമസ്കാരത്തിന് പോകുന്നവരും കൂർത്ത മുള്ളുകളുള്ള ജീവികളെ കണ്ടതായി പറയുന്നു.