Browsing Category

Kerala News

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശംപരക്കും:ഡെപ്യൂട്ടി സ്പീക്കര്‍

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ…

വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ജില്ലാ തലത്തിൽ ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 5 ,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ,

ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി  അനുവദിച്ച് സംസ്ഥാന സർക്കാർ

അഞ്ച് സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്‌സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. ടെക്സ്റ്റയില്‍…

രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

കുതിച്ചുയരുന്ന വിമാന നിരക്കിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട്മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക്…

കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന…

മന്ത്രിസഭാ തീരുമാനങ്ങൾ(05-07-2023)

അതിദരിദ്ര കുടുംബങ്ങളില്‍ നിന്ന് അധികരേഖ ശേഖരിക്കില്ല അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ…

ട്രാൻസ് ജെൻഡർ വിഭാഗത്തിനായി തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ.

കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ് ജെൻഡർ വിഭാഗത്തിനായി പ്രൈഡ് എന്ന പേരിൽ നടപ്പാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ചൊവ്വാഴ്ച(27 ജൂൺ) നിർവഹിക്കും. ഗതാഗത മന്ത്രി…

പട്ടയ വിതരണം ഊർജിതമാക്കാൻ പട്ടയ മിഷൻ.

അഞ്ചു തലങ്ങളിലായി മിഷൻ പ്രവർത്തനം:  മന്ത്രി കെ.രാജൻ മലയോര മേഖലയിലുള്ളവർ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിവിധ കോളനികളിൽ താമസിക്കുന്നവർ എന്നിവർക്ക് അടിയന്തിര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പട്ടയ മിഷൻ രൂപീകരിച്ചതായി റവന്യു മന്ത്രി കെ രാജൻ.…

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി 24ന്.

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃ, അളവ് തൂക്ക വകുപ്പുകളെ സംബന്ധിച്ച പരാതികളും

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച

ദുൽഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,