ജാതി സെൻസസ് : നിയമസഭയിൽ ഇടപെടൽ ആവശ്യപെട്ട് എം.എൽഎക്ക് എസ്.ഡി.പി ഐ നിവേദനം നൽകി

.തിരൂരങ്ങാടി :ജാതി സെൻസസ് നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി എ മജീദിന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.ടി. ഇഖ്റാമുൽ ഹഖ് നിവേദനം നൽകി. സംസ്ഥാനത്തെ മുഴുവൻ എം.എൽഎമാർക്കും ഇടപെടൽ ആവശ്യപെട്ട് എസ്.ഡി.പി.ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. വരുന്ന നിയമസഭ സമ്മേളനത്തിൽ വിശയം ഉയർത്തി കൊണ്ടുവരണമെന്നാണ് പാർട്ടി ആവശ്യപെടുന്നത്.ജില്ല വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി , തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിക്രട്ടറി റൗഫ്, കമ്മറ്റി അംഗം അക്ബർ പരപ്പനങ്ങാടി സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇