കരിയർ വിങ്സ് കരിയർ ഗൈഡൻസ് ശില്പശാല ഉദ്ഘാടനം ചെയ്തു*

ദേവദാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ SSLC വിദ്യാർത്ഥികൾക്കായി കരിയർ വിങ്സ് എന്ന പേരിൽ കരിയർ ഗൈഡൻസ് ശില്പശാല നടത്തി. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നത് അതിനനുയോജ്യമായ രീതിയിൽ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടുന്നതായിരുന്നു ശില്പശാല.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. വി. കെ. എം. ഷാഫി ശിൽപ്പശാല ഉൽഘാടനം ചെയ്തു. മീഡിയ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ദേവധാറിലെ കുട്ടികൾക്ക് ദൃശ്യമാധ്യമ രംഗത്തെ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു ബ്രോഡ്കാസ്റ്റിംഗ് റൂം അനുവദിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അറിയിച്ചു. പ്രശസ്ത കരിയർ ഗൈഡും K-DAT നോഡൽ ഓഫീസറുമായ ശ്രീ. ഇബ്രാഹിം മേനാട്ടിൽ ശിൽപ്പശാല നയിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ബാലകൃഷ്ണൻ ചുള്ളിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. പ്രസന്നൻ , പിടിഎ കമ്മിറ്റി അംഗങ്ങളായ ശ്രീ. ഖാലിദ്, ശ്രീമതി. ഫഹ്മിത, ശ്രീമതി. നുസൈബ പ്രിൻസിപ്പൽ ശ്രീ. വി പി. അബ്ദുറഹിമാൻ , ഡെപ്യൂട്ടി HM, ശ്രീമതി. സിന്ധു കെ കെ, വിജയഭേരി കോഡിനേറ്റർ ശ്രീ. ബൈജു എന്നിവർ ആശംസകൾ നേർന്നു . ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു P സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ബിന്ദു മോൾ നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇