വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ്

താനൂർ: സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് പാസ്സ് വേർഡ് 2023 – 24 ദേവധാർ ഗവ എച്ച് എസ് എസിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലത്തിയൂർ സി സി എം വൈ പ്രിൻസിപ്പൽ കെ മുനീറ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം കെ വി ലൈജു, പി ടി എ പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, എസ് എം സി ചെയർമാൻ പി അബ്ദുൽ കരീം,പി ടി എ വൈസ് പ്രസിഡന്റ് കെ പ്രസന്നൻ, ഹെഡ്മിസ്ട്രസ് കെ ബിന്ദു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി പി അബ്ദുറഹിമാൻ സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ എം ഹംസ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇