*🛑നവതിയുടെ നിറവിൽ മലയാള സിനിമയിലെ കാരണവർ

**തിരുവനന്തപുരം*മലയാള സിനിമയുടെ കാരണവരായ പ്രിയ നടന്‍ മധുവിന് ഇന്ന് നവതി.തിരുവനന്തപുരംകാരനായ മാധവന്‍ നായര്‍എന്നമധുസിനിമയില്‍ കെട്ടിയാടാത്ത വേഷങ്ങളില്ല.സംവിധായകനായുംനിര്‍മാതാവായുമെല്ലാംഅദ്ദേഹംമലയാളത്തിന്റെ മുഖമായി മാറി. ഇന്ന് സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാറായി മധു മലയാളത്തിന്റെ കാരണവസ്ഥാനത്താണ്. തിരുവനന്തപുരംമേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയുംതങ്കമ്മയുടേയുംമൂത്തമകനായാണ് മാധവന്‍ നായര്‍ എന്നമധു1933സെപ്തംബര്‍ 23നാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു മധു. എന്നാല്‍ ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ശേഷം നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍അധ്യാപകനായി കയറി. തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധ്യാപന ജോലി ഉപേക്ഷിക്കുന്നത്. നാടകം സ്വപ്‌നം കണ്ടാണ് മധു അഭിനയം പഠിക്കാന്‍ഇറങ്ങിത്തിരിച്ചത്. 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ ഏക മലയാളിയായിരുന്നു. പഠനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് അദ്ദേഹം സംവിധായകന്‍ രാമു കാര്യാട്ടിനെപരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെതന്റെസിനിമയിലേക്ക് രാമു കാര്യാട്ട് ക്ഷണിക്കുകയായിരുന്നു. എന്നാല്‍മലയാളത്തിലൂടെയല്ല മധു ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ ആദ്യ ചിത്രം. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച്എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞകാല്‍പാടുകളായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് മാധവന്‍ നായരെ ആദ്യമായി മധു എന്നുവിളിച്ചത്.സുന്ദരനായ നായകനായി എത്തിയ താരം പല കാലങ്ങള്‍ പിന്നിട്ട് ഇന്ന് 90ല്‍എത്തിനില്‍ക്കുകയായണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

*റിപ്പോർട്ട് :-*ഫൈസൽ വരിക്കോടൻ.*