വാഹനാപകടം* *കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ചു

*വാഹനാപകടം* *കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ചു നിർത്താതെ പോയി ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ബസ്സിന്റെ പിൻ ചക്രം കേറിയിറങ്ങി ജീവൻ പൊലിഞ്ഞു*തിരൂർക്കാട് മഞ്ചേരി റോഡിൽ ചവറോഡ് ഭാഗത്തു വെച്ച് ഇന്ന് കാലത്ത് 9 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താമരശേരി നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സ്‌ അതെ ദിശയിൽ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോവുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രം ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ കേറി ഇറങ്ങി ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് യാത്രികനായ പെരിന്താറ്റിരി സ്വദേശി കിളയമണ്ണിൽ അബ്ദുൽ ഗഫൂറിനാണ് ദാരുണാന്ത്യം സംഭവിച്ചത്.ഭാര്യ ഷാഹിദ കുളപറമ്പ് സ്കൂൾ അധ്യാപികയാണ്.